കണ്ണൂരിൽ പോലീസ് സൊസൈറ്റിയിലേക്ക് രഹസ്യമായി പരീക്ഷ നടത്താൻ ശ്രമിച്ചു ; പരീക്ഷ തടഞ്ഞ് കെഎസ്‌യു പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ പോലീസ് സൊസൈറ്റിയിലേക്ക് രഹസ്യമായി പരീക്ഷ നടത്താൻ ശ്രമിച്ചെന്ന് ആരോപണം. കെഎസ്‌യു പ്രവർത്തകർ പരീക്ഷ തടഞ്ഞു. നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള പരീക്ഷയാണ് തടഞ്ഞത്. പ്രതിഷേധക്കാർ ചോദ്യപേപ്പറുകളും ഹാൾ ടിക്കറ്റുകളും വലിച്ചുകീറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഥലത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഇന്ന് രാവിലെ 10-ന് നടന്ന നൈറ്റ് വാച്ച്മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള പരീക്ഷയാണ് കെഎസ്‌യു പ്രവർത്തകർ തടഞ്ഞത്. പ്രവർത്തകർ പരീക്ഷാഹാളിലേക്ക് അതിക്രമിച്ചുകയറുകയും ചോദ്യപേപ്പറുകളും ഹാൾ ടിക്കറ്റുകളും വലിച്ചുകീറുകയും ചെയ്തു. പരീക്ഷാ വിജ്ഞാപനത്തെ കുറിച്ച് അപേക്ഷകർക്ക് കൃത്യമായ വിവരം നൽകിയില്ലെന്നും പലർക്കും ഹാൾ ടിക്കറ്റ് ലഭിച്ചില്ലെന്നും കെഎസ്‌യു ആരോപിച്ചു.

അപേക്ഷ നൽകിയ മുഴുവൻ പേർക്കും പരീക്ഷ എഴുതാൻ അവസരം നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതേസമയം, രഹസ്യമായല്ല പരീക്ഷ നടത്തുന്നതെന്നും പരസ്യം നൽകിയിട്ടും വിദ്യാർഥികൾ അതിക്രമിച്ചുകയറുകയാണ് ചെയ്തതെന്നും പോലീസ് സൊസൈറ്റി സെക്രട്ടറി ശ്രീജിത്ത് പ്രതികരിച്ചു. ‘ഏപ്രിൽ മാസത്തിലെ ദേശാഭിമാനി, കൗമുദി തുടങ്ങിയ പത്രങ്ങളിൽ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നു. ഏപ്രിൽ 16 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും പരീക്ഷാ വിവരം രജിസ്റ്റേർഡ് തപാൽ വഴി അറിയിച്ചിരുന്നു’- ശ്രീജിത്ത് പറഞ്ഞു. ഇഷ്ടക്കാർക്ക് വേണ്ടി രഹസ്യമായി പരീക്ഷ നടത്തുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സൊസൈറ്റിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംഭവത്തിന് പിന്നാലെ, ടി.ഒ മോഹനൻ എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി അധികൃതരുമായി ചർച്ച നടത്തി. അപേക്ഷ നൽകിയ എല്ലാവർക്കും പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന ആവശ്യം എംഎൽഎയും മുന്നോട്ടുവെച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...