എറണാകുളം അങ്കമാലിയിൽ വൻ ലഹരിവേട്ട ; ഹെറോയിനുമായി മൂന്ന് അസാം സ്വദേശികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : എറണാകുളം അങ്കമാലിയിൽ വൻ ലഹരിവേട്ട. ഏകദേശം അരക്കിലോയോളം ഹെറോയിനുമായി മൂന്ന് അസം സ്വദേശികളെ റൂറൽ എസ്പിയുടെ സ്ക്വാഡ് പിടികൂടി. അങ്കമാലി കെഎസ്ആർടിസി പരിസരത്ത് വെച്ചായിരുന്നു പോലീസിന്റെ ഈ നിർണ്ണായക പരിശോധന നടന്നത്. അസമിൽ നിന്ന് കേരളത്തിലേക്ക് കാർ മാർഗമാണ് പ്രതികൾ ഹെറോയിൻ എത്തിച്ചത്. കാറിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിൽ ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. നിലവിൽ 400 ഗ്രാമോളം ഹെറോയിൻ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം.

ഇതിന്റെ കൃത്യമായ അളവ് പരിശോധിച്ചുവരികയാണ്. അസമിൽ നിന്ന് ഇത്രയും വലിയ അളവിൽ ഹെറോയിൻ റോഡ് മാർഗം കേരളത്തിലേക്ക് എത്തിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്. യാത്രാമധ്യേ എവിടെയും പരിശോധനകൾ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. പിടിയിലായ പ്രതികളുടെ പേരുവിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...