വടശ്ശേരിക്കര കുംബ്ലാത്താമണ്ണിൽ വളർത്തു പോത്തിനെ ചത്ത നിലയില്‍ കണ്ട സംഭവത്തില്‍ കടുവയുടെ ആക്രമണമെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശ്ശേരിക്കര കുംബ്ലാത്താമണ്ണിൽ വളർത്തു പോത്തിനെ ചത്ത നിലയില്‍ കണ്ട സംഭവത്തില്‍ കടുവയുടെ ആക്രമണമെന്ന് സംശയം. കുംബ്ലാത്താമണ്ണിൽ ഡയറി ഫാം നടത്തുന്ന റെയ്‌സണ്ണിന്‍റെ പോത്തിനെയാണ് ചത്ത നിലയില്‍ കണ്ടത്. ഫാം പരിസരത്തു കെട്ടിയിട്ടിരുന്നതാണ്. ഇന്ന് വൈകുന്നേരം നാലോടെ അഴിച്ചു കൂട്ടിൽ കയറ്റാൻ ചെന്നപ്പോഴാണ് പോത്ത് ചത്തു കിടക്കുന്നത് കാണുന്നത്. മുറിവിന്‍റെ ലക്ഷണം വെച്ചാണ് കടുവയുടെ ആക്രമണം ആകാമെന്ന് സംശയിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിക്കുവാൻ നടപടി തുടങ്ങി. കഴിഞ്ഞ വർഷം ഈ സ്ഥലങ്ങളിൽ കടുവ ഇറങ്ങിയിരുന്നു. അന്ന് ടാപ്പിങ് തൊഴിലാളി കടുവയുടെ മുന്നില്‍ നിന്നും ഭാഗ്യത്തിനു രക്ഷപ്പെട്ടിരുന്നു. പിന്നീട്‌ ഈ കടുവ ആടുകളെ അടക്കം ആക്രമിച്ച് കൊന്നതായി കണ്ടെത്തിയിരുന്നു.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഇതിനെ ചത്തനിലയിൽ കണ്ടെത്തി. ഇപ്പോൾ വീണ്ടും ഈ സ്ഥലങ്ങളിൽ ഭീതിയിലാഴ്ത്തി കടുവയുടെ സാന്നിധ്യം ഉണ്ടായിരിക്കുകയാണ്. കാട്ടു മൃഗങ്ങളെ കൊണ്ടു പൊറുതി മുട്ടിയിരിക്കയാണ് വടശ്ശേരിക്കര കുംബ്ലാത്താമണ്‍ നിവാസികൾ. കഴിഞ്ഞ ആഴ്ച്ചയിൽ കാട്ടാന വടശ്ശരിക്കര വില്ലേജ് ഓഫീസിന് സമീപം വരെ എത്തിയിരുന്നു. കൃഷികൾ എല്ലാം പന്നി, കേഴ, മ്ലാവ്, മുള്ളൻപന്നി, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ വന്യജീവികള്‍ നശിപ്പിക്കുകയാണ്. ഇപ്പോള്‍ കടുവയുടെ സാന്നിധ്യം കൂടി ആയതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോം വർക്ക് ചെയ്യാത്തതിന് ശാസന ; എട്ടാംക്ലാസ് വിദ്യാർഥി ജീവനൊടുക്കി

0
ബെംഗളൂരു : സ്കൂളിലെ അധ്യാപകരുടെ പീഡനവും ഉപദ്രവവും സഹിക്കവയ്യാതെ എട്ടാംക്ലാസ് വിദ്യാർഥി...
kadakampally surendran

ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്ന് കടകംപള്ളി സുരേന്ദ്രൻ

0
തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതിൽ സിപിഎം...

പ്രണയപ്പക : നവവധുവിനെ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച് സ്വയം കഴുത്തറുത്ത് മുൻ കാമുകൻ

0
ബെംഗളൂരു‌ : നവവധുവിനെ മുൻ കാമുകൻ വീട്ടിൽക്കയറി കുത്തിപരുക്കേൽപ്പിച്ച ശേഷം കഴുത്തറുത്ത്...

ലോകത്തെ ഞെട്ടിച്ച് വാഹന ഗതാഗത രംഗത്ത് പുത്തന്‍ വിപ്ലവവുമായി ജപ്പാന്‍ – ഹൈഡ്രജൻ ഇന്ധന...

0
ലോകത്തെ ഞെട്ടിച്ച് വാഹന ഗതാഗത രംഗത്ത് പുതിയൊരു വിപ്ലവത്തിന് തിരികൊളുത്തിയിരിക്കുകയാണ് ജപ്പാൻ....