സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പഞ്ചായത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in വെബ്‌സൈറ്റ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി വില്ലേജ്, ഇലന്തൂര്‍ ബ്ലോക്ക്, കോഴഞ്ചേരി താലൂക്ക് കാര്യാലയങ്ങള്‍ മുഖേന പൊതുജനങ്ങള്‍ക്ക് പട്ടിക പരിശോധിക്കാം. ഫോണ്‍ : 0468 2212052.

ശ്രേഷ്ഠം പദ്ധതിക്ക് അപേക്ഷിക്കാം
കലാകായിക രംഗങ്ങളില്‍ അഭിരുചിയുളള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അംഗീകൃത സ്ഥാപനങ്ങളില്‍ പരിശീലനം നേടുന്നതിന് ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.

ഭിന്നശേഷി കലോത്സവം
ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഉണര്‍വ് -ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ്, മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ആതിര ജയന്‍, ചെന്നീര്‍ക്കര ഡിവിഷന്‍ അംഗം അഭിലാഷ് വിശ്വനാഥ്, മല്ലപ്പുഴശ്ശേരി ഡിവിഷന്‍ അംഗം ജിജി ചെറിയാന്‍ മാത്യു, ചെറുകോല്‍ ഡിവിഷന്‍ അംഗം പി വി അന്നമ്മ, ഓമല്ലൂര്‍ ഡിവിഷന്‍ അംഗം വി ജി ശ്രീവിദ്യ, ശിശു വികസന പദ്ധതി ഓഫീസര്‍ സി ഡി സൂസമ്മ എന്നിവര്‍ പങ്കെടുത്തു.

കര്‍ഷക പരിശീലനം
അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ സുരക്ഷിതമായ പാലുല്‍പാദനം വിഷയത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ കര്‍ഷക പരിശീലനം നടത്തുന്നു. ഫോണ്‍ : 9447305100, 9496332048, 8304948553, 04734 299869.
—-
സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം
2025-26 വര്‍ഷത്തെ സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജ് ലഭിക്കുന്നതിന് അര്‍ഹതയുളള സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31. വെബ്‌സൈറ്റ്: www.ssportal.kerala.gov.in. ഫോണ്‍ : 0469 2600181.

ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം (2016 / അതിന് ശേഷമോ ഉളള മോഡല്‍, 4 സീറ്റ്) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 0468 2221807.

ക്വട്ടേഷന്‍
ജില്ലാ മേരാ യുവഭാരത് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിന് 1200 സിസിയില്‍ കുറയാത്ത അഞ്ച് സീറ്റ് ടാക്‌സി എ സി വാഹനം അഞ്ച് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍ : 7558892580, 0468 2962580.

കുടിശിക നിവാരണ ക്യാമ്പ്
മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 31 വരെ ജില്ലാ ഓഫീസില്‍ നേരിട്ടെത്തിയും കുടിശിക ഒടുക്കാം. ഒക്ടോബര്‍ 29ന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലും ഒക്ടോബര്‍ 30ന് ഏനാത്ത് എസ് കെ ബില്‍ഡിംഗിലും രാവിലെ 10 മുതല്‍ ക്യാമ്പ് നടക്കും. ഫോണ്‍ : 04682 320158.
—-
റാങ്ക് പട്ടിക
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഇന്‍ഷുറന്‍സ് /മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍സിഎ- എസ് റ്റി, കാറ്റഗറി നമ്പര്‍ 470/2022) തസ്തികയിലേക്ക് 2023 ഡിസംബര്‍ 28ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക
ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ് ഇന്‍ഷുറന്‍സ് /മെഡിക്കല്‍ സര്‍വീസസ് /ആയുര്‍വേദ കോളജ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (ഫസ്റ്റ് എന്‍സിഎ- വിശ്വകര്‍മ, കാറ്റഗറി നമ്പര്‍ 471/2022) തസ്തികയിലേക്ക് 2024 ഫെബ്രുവരി ആറിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....