വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

മോട്ടര്‍ തൊഴിലാളി ക്ഷേമപദ്ധതിയില്‍ 2025 മാര്‍ച്ച് 31 വരെ അംഗത്വം എടുത്തിട്ടുളള തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസു മുതല്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വരെ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. എട്ട്, ഒമ്പത്, 10 ക്ലാസുകള്‍ ഒഴികെ മറ്റ് ഉയര്‍ന്ന ക്ലാസുകളിലേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിന് യോഗ്യത പരീക്ഷയ്ക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോ തതുല്യ ഗ്രേഡോ നേടിയിരിക്കണം. യോഗ്യത പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 30. ഫോണ്‍ : 04682 320158.

വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ /എയ്ഡഡ് മേഖലയില്‍ പഠിക്കുന്നവര്‍ക്ക് പുറമെ സ്വകാര്യ /സ്വാശ്രയ/ ഓട്ടോണമസ് സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുളള സാക്ഷ്യപത്രം സ്‌കൂള്‍/ കോളജ് മേധാവിയില്‍ നിന്ന് ലഭിച്ചത് അപേക്ഷയോടൊപ്പം ഹാജരാക്കണം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി സംശയം

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ കാണാതായതായി...

കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

0
മുണ്ടക്കയം: കോട്ടയം മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം രജിസ്ട്രേഷനുള്ള...

മലപ്പുറത്ത് യുവാവിനെ പുഴയിൽ കാണാതായതായി ; ബൈക്ക് കണ്ടെത്തി

0
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം പമ്പ് ഹൗസിന് സമീപം യുവാവിനെ പുഴയിൽ...

രമ്യ ഹരിദാസിനെതിരെ പരിഹാസവുമായി വസന്ത് സിറിയക്

0
കോട്ടയം : ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി...