വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവ ചത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട്ടിൽ നിന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച കടുവ ചത്തു. 2025 ജനുവരിയിൽ വയനാട് അമരക്കുനിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ഈ കടുവയെ കെണിവെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് 2025 ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെൺകടുവ ആണ് ചത്തത്. ജനുവരി 16നാണ് വയനാട്ടിലെ അമരക്കുനിയിലും പരിസരത്തും വളർത്തുമൃഗങ്ങളെ പിടികൂടിയ കടുവയെ പിടികൂടുന്നത്. എട്ടു വയസ്സ് പ്രായമുള്ള ഈ പെൺകടുവയുടെ കാലുകൾക്കും പല്ലിനും പരുക്കുകൾ ഉണ്ടായിരുന്നു. ദിവസങ്ങളോളം കടുവ ജനവാസകേന്ദ്രങ്ങളിലെ വളർത്തുമൃഗങ്ങളെ കൊല്ലാൻ തുടങ്ങിയതിനെ തുടർന്നാണ് കടുവയെ അന്ന് പിടികൂടിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുവ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃഗശാലയിൽ എത്തിച്ച സമയത്ത് കടുവയ്ക്ക് മുറിവുകളുണ്ടായിരുന്നു. കൃത്യമായ ചികിത്സയും ഭക്ഷണവും നൽകിയതിനെത്തുടർന്ന് കടുവ ആരോഗ്യം വീണ്ടെടുത്തിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു ദിവസമായി ഭക്ഷണം തീരെ കഴിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. കടുവയുടെ പോസ്റ്റ് മോർട്ടം നടപടികൾ തിരുവനന്തപുരം മൃഗശാലയിൽ ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...