കോഴിക്കോട്ടെ സ്ട്രോങ്ങ് റൂം വിവാദം ; ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് സ്ട്രോങ്ങ്‌ റൂമിൽ അട്ടിമറി ശ്രമം നടന്നെന്ന യുഡിഎഫ് ആരോപണത്തില്‍ ചട്ടലംഘനം ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. പേരാമ്പ്രയിലും കൊയിലാണ്ടിയിലും വരണാധികാരികൾ ചട്ടലംഘനം നടത്തിയിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. രണ്ട് വരണാധികാരികളുടെയും ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും ആർക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കമ്മീഷൻ അറിയിച്ചു. പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം വരണാധികാരി സംശയാസ്പദമായ രീതിയിൽ തിടുക്കത്തിൽ തുറന്നു എന്നായിരുന്നു യുഡിഎഫിന്‍റെ ആരോപണം. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കൺവെൻഷൻ സെന്‍ററിൽ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ മെറ്റീരിയൽസ് റൂം തുറന്നത് കൃത്യമായ അറിയിപ്പോ അനുമതിയോ ഇല്ലാതെയെന്ന യുഡിഎഫ് വാദത്തിന്‍റെ മുനയൊടിക്കുന്ന തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

റൂം തുറന്നത് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹലീയയുടെ ഭർത്താവ് അഡ്വ. ഷഹസാദിൻ്റെ സാന്നിധ്യത്തിൽ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖയാണ് പുറത്തുവന്നത്. എൻകോർ സോഫ്റ്റ്‌വെയർ വെരിഫിക്കേഷനായി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സീൽ ചെയ്യാത്ത മുറി സ്ഥാനാർത്ഥികളുടെ ഏജന്‍റുമാരുടെ സാന്നിധ്യത്തിൽ തുറന്നതായാണ് റിട്ടേണിംഗ് ഓഫീസര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ രാവിലെ 11.15ന് റൂം തുറന്നു എന്നും ഉച്ചയ്ക്ക് 1.45 ക്ലോസ് ചെയ്തു എന്നുമാണ് റിട്ടേണിംഗ് ഓഫീസർ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, അത്യാവശ്യമായി സ്ട്രോങ്ങ് റൂം തുറക്കണമെന്ന് ആര്‍ഒ അറിയിച്ചപ്പോൾ തൻ്റെ ഇലക്ഷൻ ഏജൻ്റായ കല്ലൂർ മുഹമ്മദാലിക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഭർത്താവും തൻ്റെ വരവ് ചെലവ് കണക്കുകൾ ഏകോപിപ്പിക്കുകയും ചെയ്യുന്ന അഡ്വക്കേറ്റ് ഷഹസാദിനെ സ്ട്രോങ്ങ് റൂമിന് പരിസരത്തേക്കയച്ചത് എന്നാണ് ഫാത്തിമ തഹ്ലിയയുടെ വിശദീകരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...