രാജ്യത്ത് കോൺഗ്രസിന്‍റെ തിരിച്ചുവരവ് കേരളത്തിലെ യുഡിഎഫിന്‍റെ വിജയത്തിലൂടെ ആയിരിക്കുമെന്ന് ടി സിദ്ദിഖ്

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : രാജ്യത്തെ കോൺഗ്രസിന്‍റെ തിരിച്ചുവരവ്, കേരളത്തിലെ യുഡിഎഫിന്‍റെ വിജയത്തിലൂടെ എന്ന് ടി സിദ്ദിഖ് എം.എൽ.എ. ഫലം വരുന്നതിനു മുൻപേയുള്ള മുഖ്യമന്ത്രി ചർച്ച സിപിഎമ്മിന്റെ കെണിയാണ്. വയനാട്ടിലെ മൂന്നു സീറ്റ് ഉൾപ്പെടെ കേരളത്തിൽ 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. വ്യക്താധിഷ്ഠിത പ്രചാരണം സിപിഎമ്മിന്‍റെ ഇതുവരെയുള്ള സമീപനത്തിന് എതിരാണെന്നും ടി സിദ്ദിഖ് വിമർശിച്ചു. പിണറായി വിജയനെ മാത്രം കേന്ദ്രീകരിച്ചുള്ള ഫ്ലക്സ് ബോർഡുകൾ കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെ കുറിച്ചും ടി സിദ്ദിഖ് പ്രതികരിച്ചു. നാലാം തിയ്യതി എംഎൽഎമാരുടെ അഭിപ്രായം എടുത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളേണ്ട തീരുമാനമാണത്. അവരാണ് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കേണ്ടത്. ആ അധികാരം കവർന്നെടുത്ത് സംസാരിക്കുന്നത് പാർട്ടി പ്രവർത്തകന് ഭൂഷണമല്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. അതുകൊണ്ടുതന്നെ സിപിഎം ഉണ്ടാക്കിയിട്ടുള്ള ഈ കെണിയിൽ ഒരു കോണ്‍ഗ്രസ് പ്രവർത്തകനും നേതാവും വീഴരുതെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...