അടൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഓടികൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ചെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് അപകടം ഒഴിവായി. അടൂര്‍ – കെ.പി റോഡില്‍ മരിയ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത്. ഏനാത്ത് – അടൂര്‍ റൂട്ടില്‍ ഓടുന്ന ശ്രീമുരുകന്‍ ബസിന്റെ ടയറാണ് യാത്രക്കിടെ ഊരിപ്പോയത്. അപകടം മനസിലാക്കിയ ഡ്രൈവര്‍ പതറാതെ ബസ് തക്ക സമയത്ത് നിര്‍ത്തിയതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവാകുകയായിരുന്നു. അടൂര്‍ മരിയ ജംഗ്ഷനില്‍ എത്തുന്നതിന് മുന്‍പ് തന്നെ അപകടം തിരിച്ചറിഞ്ഞിരുന്നു.

ബസ് ജീവനക്കാര്‍ ഈ കാര്യം വര്‍ക്ക് ഷോപ്പില്‍ അറിയിക്കുകയും യാത്രക്കാരെ ഇറക്കിയ ശേഷം ബസുമായി വരാന്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാര്‍ പറഞ്ഞതിനെ തുടര്‍ന്ന് സാവധാനമാണ്‌ ബസ് മുന്നോട്ട് പോയത്. ഇതിനിടെ ടയര്‍ ഊരി പോവുകയും സമീപത്തെ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ടയര്‍ ഉരുണ്ടു വരുന്നത് കണ്ട് ആളുകള്‍ ഓടി മാറിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിച്ചില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...