നാല് തൊഴിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് തൊട്ടുപിന്നാലെ നാല് തൊഴിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടിക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പൊതുജനങ്ങളുടെ പരിശോധന ഒഴിവാക്കാൻ മോദി സർക്കാർ ഭീരുത്വപരമായ നീക്കമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മെയ് 8, 9 തിയതികളിലെ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ജനരോഷം ഭയന്ന് മാറ്റിവെച്ച ‘തൊഴിലാളി വിരുദ്ധ’ പരിഷ്കാരങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞാലുടൻ നടപ്പിലാക്കുന്നത് മോദി സർക്കാരിന്റെ രീതിയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു.

2015ന് ശേഷം ഇന്ത്യൻ ലേബർ കോൺഫറൻസ് പോലും വിളിച്ചുചേർക്കാതെ, ആരുമായും കൂടിയാലോചന നടത്താതെയാണ് ഈ ചട്ടങ്ങൾ അടിച്ചേൽപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഈ പരിഷ്കാരങ്ങൾ പ്രധാനമന്ത്രിയുടെ വ്യവസായ സുഹൃത്തുക്കളെ സഹായിക്കാൻ മാത്രമുള്ളതാണെന്നും സ്വാതന്ത്ര്യത്തിന് ശേഷം തൊഴിലാളികൾക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിതെന്നും ഖാർഗെ ആരോപിച്ചു. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ രാജ്യത്തെ തൊഴിൽ മേഖലയിൽ ‘ഹയർ ആൻഡ് ഫയർ’ (ഇഷ്ടമുള്ളപ്പോൾ ജോലി നൽകുക, വേണ്ടപ്പോൾ പിരിച്ചുവിടുക) സംസ്കാരം വളരുമെന്നും കരാർ ജോലികൾ വർധിക്കുമെന്നും കോൺഗ്രസ് ആരോപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...