പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമം ; വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം കൊട്ടാരത്തില്‍ മോഷണ ശ്രമത്തിനിടെ വെസ്റ്റ് ബംഗാള്‍ സ്വദേശി സുധാകര്‍ (46) പിടിയിലായി. പന്തളം കൈപ്പുഴ പുത്തന്‍കോയിക്കല്‍ കൊട്ടാരത്തില്‍ ദീപാ വര്‍മ്മയുടെ വീട്ടില്‍ കഴിഞ്ഞ രാത്രി പത്ത് മണിയോടെയാണ് മോഷണ ശ്രമം നടന്നത്‌.  കള്ളന്‍ കയറുന്നത് സി.സി.റ്റി.വിയിലൂടെ കണ്ടുകൊണ്ടിരുന്ന ദീപാ വര്‍മ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ബന്ധുവായ ദിലീപ് എത്തിയാണ് മോഷ്ടാവിനെ പിടികൂടിയത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പന്തളം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റയിലെടുത്തു.

പന്തളത്ത് അടുത്തകാലത്തായി വിവിധ സ്ഥലങ്ങളില്‍ മോഷണങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കൈപ്പുഴയില്‍ പ്രവാസിയുടെ വീട്ടില്‍ നിന്നും അടുത്തനാളിലാണ് അന്‍പത് പവന്‍ കവര്‍ന്നത്. പന്തളം എന്‍.എസ്.എസ് കോളേജിന് എതിര്‍വശത്തെ അഞ്ചോളം കടകളില്‍ ഒരേ രാത്രിയില്‍ മോഷണം നടന്നിരുന്നു. വയോധികനെ ആക്രമിച്ച് നാലംഗ സംഘം സ്കൂട്ടര്‍ തട്ടിയെടുത്തതും കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കി ബൈക്കുകള്‍ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിലായതും ഈ അടുത്ത കാലത്താണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...