ഇരിട്ടി : അയ്യൻകുന്നിൽ ആദിവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ കൊട്ടുകപാറ ഐ.എച്ച്.ഡി.പി പട്ടികവർഗ കോളനിയിലെ രാജേഷാണ് (22) പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ചികിത്സ വൈകിയെന്നും കൃത്യമായി ലഭിച്ചില്ലെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മൂന്നു ദിവസം മുമ്പ് ചികിത്സക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ രാജേഷിനെ അന്നുതന്നെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 5.30ന് മരിച്ചു. മഞ്ഞപ്പിത്ത ബാധിതനായ യുവാവിനെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് തുടർ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചിട്ടും ആശുപത്രി അധികൃതർ വേണ്ട ചികിത്സ നൽകിയില്ലെന്ന് മാതാപിതാക്കളും സഹോദരിയും വാർഡ് മെംബർ ബീന റോജസും ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























