ലൗജിഹാദ് സമരം നയിച്ച ബജ്റംഗ്ദൾ നേതാവ് മുസ്‌ലിം യുവതിയെ വിവാഹം കഴിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : ദക്ഷിണ കന്നട ജില്ലയിലെ സൂറത്ത്കലിൽ തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദൾ പ്രവർത്തകൻ മുസ്‌ലിം യുവതിയെ ബലമായി കൊണ്ടുപോയി ഹിന്ദു മതാചാരപ്രകാരം വിവാഹം ചെയ്തതായി പരാതി. പ്രശാന്ത് ഭണ്ഡാരിയാണ്(33) അയൽവാസി ആയിഷയെ(19) വിവാഹം ചെയ്ത് അക്ഷത എന്ന് പേരിട്ടത്. ആയിഷയുടെ മാതാവ് മൊദിൻബി മകളെ കാണാനില്ലെന്ന് പറഞ്ഞ് സൂറത്ത്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെ യുവാവും യുവതിയും പോലീസ് സ്റ്റേഷനിൽ ഹാജരായി വിവാഹിതരായ വിവരം അറിയിച്ചു. കഴിഞ്ഞ മാസം 30 നാണ് മകളേയും വിളിച്ച് പ്രശാന്ത് പുറത്തുപോയതെന്ന് പരാതിയിൽ പറഞ്ഞു.

ലൗജിഹാദ് വിഷയം ഉയർത്തി ബജ്റംഗ്ദൾ നടത്തിയ പരിപാടികളുടെ മുൻനിരയിൽ ഉണ്ടായിരുന്നയാളാണ് പ്രശാന്ത്. പിങ്കി നവാസ് വധശ്രമക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പിങ്കി നവാസി​നെ ആക്രമിച്ച കേസിൽ പ്രശാന്തിനെ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പ്രശാന്തും യുവതിയും ഹിന്ദു മതാചാരപ്രകാരം മാലകൾ ചാർത്തി വിവാഹിതരായതിന്റെ പടം വിശ്വഹിന്ദു പരിഷത്ത് ഉഡുപ്പി – ദക്ഷിണ കന്നട മേഖല കൺവീനർ ശരൺ പമ്പുവെൽ ഫേസ്ബുക്കിൽ പങ്കുവെച്ച് നവദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോർട്ട് സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് വിരാമം; വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം പുറത്ത്

0
ന്യൂഡൽഹി: പാസ്‌പോര്‍ട്ട് പൗരത്വ രേഖയല്ല, യാത്രരേഖയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം....

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...

കൂടംകുളം ആണവനിലയത്തിന്റെ നിർണായക വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ; സുരക്ഷാ ആശങ്ക

0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയമായ തമിഴ്‌നാട്ടിലെ കൂടംകുളം ആണവ...

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...