വിയ്യൂരിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : വിയ്യൂർ പാലത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. തൃശ്ശൂർ ഭാഗത്തുനിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത് . നിയന്ത്രണം നഷ്ടപ്പെട്ട ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയും, എതിരെ വടക്കാഞ്ചേരിയിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറിൽ ഇടിക്കുകയുമായിരുന്നു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗത തടസ്സം അനുഭവപ്പെട്ടു. ഏതാണ്ട് അരമണിക്കൂറോളം ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലായിരുന്നു. അപകടത്തിൽപ്പെട്ട കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

കാറിലുണ്ടായിരുന്ന രണ്ടുപേർക്കും ലോറി ഡ്രൈവർക്കും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നത് ആശ്വാസകരമാണ്. ഇവർ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. ലോറിക്ക് തൊട്ടുപിന്നാലെ വന്ന ഒരു ഇരുചക്രവാഹന യാത്രക്കാരൻ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അപകടത്തിന് പിന്നാലെ ലോറിയിൽ നിന്നും ഇന്ധനം ചോരുന്ന സാഹചര്യം ഉണ്ടായെങ്കിലും ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി പ്രദേശം വൃത്തിയാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...