ജനങ്ങളെ തിന്നുമുടിക്കുന്ന കെ.എസ്.ഇ.ബി എന്ന വെള്ളാന – ലക്ഷങ്ങള്‍ മുടിച്ച പത്തനംതിട്ട ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ആക്രിയാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്.ഇ.ബി ലക്ഷങ്ങള്‍ മുടക്കി പത്തനംതിട്ട പവര്‍ സ്റ്റേഷന് സമീപം സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പദ്ധതി പ്രവര്‍ത്തന രഹിതമായിട്ട്. ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ ആരംഭിച്ച കാലത്ത് വാഹനങ്ങള്‍ ഇവിടെ ചാര്‍ജ്ജ് ചെയ്യാറുണ്ടായിരുന്നുവെങ്കിലും പിന്നീട് ആര്‍ക്കും അതിനുള്ള ഭാഗ്യം ലഭിച്ചില്ലെന്നാണ് ഉപഭോക്താക്കളുടെ പരാതി. ഇലക്‌ട്രിക് വാഹന ഉപഭോക്തക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കെ.എസ്.ഇ.ബി മുഖേന കേരളത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിച്ചത്. പത്തനംതിട്ട നഗരത്തിന്റെ ഹൃദയ ഭാഗത്ത് പവ്വര്‍ ഹൗസിനോട്‌ ചേര്‍ന്ന് സ്ഥാപിച്ച ചാര്‍ജിംഗ് സ്റ്റേഷന്‍ പരിപാലനമില്ലാതെ നശിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

ചര്‍ജിംഗ് മെഷീനുകള്‍ പലതും കാടുകയറി. രണ്ട് വര്‍ഷം മുന്‍പ് ചാര്‍ജിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ ആളുകള്‍ ഇവിടെയെത്തി വാഹനം ചാര്‍ജ് ചെയ്തതല്ലാതെ പിന്നീട് യാതൊരു പ്രവര്‍ത്തനവും ഇവിടെ നടന്നിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നടപ്പാക്കിയ പദ്ധതിയാണ് അധികൃതരുടെ തികഞ്ഞ അനാസ്ഥ മൂലം നശിച്ചുപോകുന്നത്. കെ.എസ്.ഇ.ബി യുടെ ആപ്പില്‍ ഈ ചാര്‍ജിംഗ് സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും ലഭ്യമാണ്. ഇത് തിരഞ്ഞാണ് ആളുകള്‍ ഇവിടേക്ക് എത്തുന്നതും. എന്നാല്‍ ഇവിടെ എത്തിയാല്‍ കടുത്ത നിരാശയായിരിക്കും ഫലം. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിഷീനുകള്‍ ഇതിനോടകം നാശം സംഭവിച്ചിട്ടുണ്ടെന്നും ഇത് പ്രവര്‍ത്തനക്ഷമമാക്കണം എന്നുമാണ് ഉപഭോക്താക്കളുടെ ആവശ്യം. രാജ്യത്ത് ഇന്ധന വില കുതിച്ചുയരുമ്പോള്‍ എല്ലാവരും ഇലക്‌ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിലേക്ക് തിരിയണമെന്ന് ഭരണ കൂടങ്ങള്‍ ആഹ്വാനം ചെയ്യുന്ന കാലത്താണ് ഇത്തരമൊരു അനാസ്ഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...