അടൂര്‍ വടക്കേടത്ത് കാവിന് സമീപം കാറുകള്‍ കൂട്ടിയിടിച്ചു ; മൂന്നുപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : എം.സി റോഡില്‍ അടൂര്‍ വടക്കേടത്ത് കാവിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന ഇന്നോവയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുടുംബം സഞ്ചരിച്ച കാറിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നു. ഡ്രൈവര്‍ സീറ്റിന്റെ ഭാഗം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നുപോയതിനാല്‍ ഇതിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപൊളിച്ചാണ് പുറത്തെടുക്കാന്‍ കഴിഞ്ഞത്.

അടൂരില്‍ നിന്നും പോലീസും അഗ്നിരക്ഷാ സേനയും എത്തിയെങ്കിലും ഇവര്‍ എത്തുന്നതിന് മുന്‍പ് തന്നെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. തുടര്‍ന്ന് അടൂര്‍ പോലീസ് സ്ഥലത്തെത്തി ഗതാഗതം ക്രമീകരിച്ചു. അപകടത്തില്‍ തകര്‍ന്ന വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയ ശേഷം ഫയര്‍ ഫോഴ്സ് റോഡ്‌ കഴുകിയതിന് ശേഷമാണ് വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാന്‍ സാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...