പിണറായിക്ക് ‘രാജഭാവം’, ലാളിത്യമില്ല ; തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം മുഖ്യമന്ത്രിയെന്ന് സിപിഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം പിണറായി വിജയനാണെന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടേത് ലാളിത്യമില്ലാത്ത പെരുമാറ്റമാണെന്നും, അദ്ദേഹം ഒരു രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും യോഗത്തിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രീതികൾക്ക് വിരുദ്ധമായ ഇത്തരം പെരുമാറ്റങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകാൻ കാരണമായതായി വിമർശനമുയർന്നു. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരു നേതാവ് വീണ്ടും നേതൃസ്ഥാനത്തേക്ക് വരുന്നത് ശരിയായ നടപടിയല്ലെന്നും, പുതിയ ആരെങ്കിലും ആ സ്ഥാനത്തേക്ക് വരേണ്ടതായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ഇടതുമുന്നണിയിൽ സിപിഐക്ക് ലഭിക്കേണ്ട പ്രാധാന്യവും ശക്തിയും പൂർണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. പാർട്ടിയുടെ പ്രസക്തിയെ തന്നെ ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ നേരിട്ട കനത്ത പരാജയവും യോഗം ചർച്ച ചെയ്തു. മൂവാറ്റുപുഴയിലും പറവൂരിലും നേരിട്ട വലിയ തോൽവികൾ ഗൗരവകരമാണ്. മൂവാറ്റുപുഴയിൽ സ്ഥാനാർത്ഥി ഒരു മന്ത്രിയുടെ ബന്ധുവാണെന്ന തരത്തിൽ വന്ന പ്രചാരണങ്ങൾ തിരിച്ചടിയായെന്ന് എക്സിക്യൂട്ടീവ് നിരീക്ഷിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...