പൂങ്കാവ് – പ്രമാടം റോഡില്‍ അപകടങ്ങള്‍ പതിവ് ; നടപടി സ്വീകരിക്കാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പൂങ്കാവ് – പ്രമാടം റോഡിലെ ഈറ വില്പന കേന്ദ്രത്തിന് സമീപം കൊടും വളവില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അപകടങ്ങള്‍ കുറയ്ക്കുവാന്‍ നടപടി സ്വീകരിക്കാതെ അധികൃതര്‍. വാഹനങ്ങളുടെ അമിത വേഗതയും വളവുകളില്‍ കൃത്യമായ ട്രാഫിക് സുരക്ഷാ സംവിധാനങ്ങളുമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമായി തീരുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നടന്ന അപകടത്തില്‍ സമീപവാസി മരണപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് കേറ്ററിംഗ് സ്ഥാപനത്തിന്റെ വാന്‍ നിയന്ത്രണം വിട്ട് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച് അപകടം നടന്നത്. വര്‍ഷങ്ങളായി ഈ ഭാഗത്ത് നിരവധി അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇത് സംബന്ധിച്ച് നാട്ടുകാര്‍ നിരവധി തവണ ജനപ്രതിനിധികള്‍ക്ക് പരാതി പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

റോഡില്‍ വേഗത നിയന്ത്രിക്കുവാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുകയും വളവുകളില്‍ മിററുകള്‍ സ്ഥാപിക്കുകയും ചെയ്തെങ്കില്‍ മാത്രമേ ഇവിടെ നടക്കുന്ന അപകടങ്ങള്‍ പകുതിയെങ്കിലും കുറയ്ക്കുവാന്‍ കഴിയു എന്നാണ് പ്രദേശവാസികളും നാട്ടുകാരും പറയുന്നത്. അപകട മേഖലകളില്‍ വാഹനയാത്രക്കാര്‍ക്ക് ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. പത്തനംതിട്ട നഗരത്തെയും പ്രമാടം ഗ്രാമപഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. എന്നിട്ടും സുരക്ഷയൊരുക്കുവാന്‍ ഇപ്പോഴും വിമുഖത കാട്ടുകയാണ് അധികാരികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...