റാന്നിയില്‍ ഇരുചക്ര വാഹനയാത്രക്കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: മന്ദിരംപടിക്ക് സമീപം പൊട്ടങ്കൽപടിയിൽ ഇരുചക്ര വാഹന യാത്രക്കാരെ കാറിടിച്ചു തെറിപ്പിച്ചു. അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോയെങ്കിലും പിന്നീട് കാറും ഡ്രൈവറും റാന്നി പോലീസ് സ്റ്റേഷനില്‍ ഹാജരായി. കോന്നി തണ്ണിത്തോട് സ്വദേശി പുത്തന്‍പറമ്പില്‍ അനിത(56) ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുചക്ര വാഹനം ഓടിച്ചയാള്‍ തെറിച്ചു വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. റാന്നിയില്‍ എത്തിയ ശേഷം തിരികെ പോവുകയായിരുന്ന ഇവരെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

പരിക്കേറ്റ ഇവരെ നാട്ടുകാർ ചേർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് സാരമുള്ളതായതിനാല്‍ ഇവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് ശേഷം കാര്‍ നിർത്താതെ ഉതിമൂട് ഭാഗത്തേക്ക് അമിതവേഗതയിൽ പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിൽ റാന്നി പോലീസ് അപകടം നടന്ന സ്ഥലത്തെയും ഉതിമൂട് ഭാഗത്തെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമം നടത്തിയിരുന്നു. അന്വേഷണം പുരോഗമിക്കവെ കാറുമായി യാത്രികര്‍ റാന്നി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...

എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന ; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: എസ്ഐ ചമഞ്ഞ് എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്കിലാണ്...