സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെവൻഅപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ച് രണ്ട് വയസുകാരന് ദാരുണാന്ത്യം. വീട്ടുകാർ പതിവായി കുട്ടിക്ക് സെവനപ്പ് വാങ്ങി കൊടുക്കാറുണ്ടായിരുന്നു. എന്നാൽ മണ്ണെണ്ണ സൂക്ഷിച്ചിരുന്ന കുപ്പി കണ്ട് സെവൻഅപ്പാണന്ന് കരുതി കുട്ടി എടുത്ത് കുടിക്കുകയായിരുന്നു. കേരള-തമിഴ്നാട് അതിർത്തിയായ കുന്നത്തുകാൽ ചെറിയകൊല്ല ദേവിയോട് പനച്ചക്കാല വീട്ടില്‍ അനില്‍- അരുണ ദമ്പതികളുടെ മകന്‍ ആരോണാണ് മരണപ്പെട്ടത്. കൂലിപ്പണിക്കാരനായ പിതാവ് അനിൽ രണ്ടുവര്‍ഷം മുമ്പ് മാവില്‍ നിന്ന് വീണ് നട്ടെല്ലിന് ക്ഷതമേറ്റ് വീട്ടില്‍ കിടപ്പിലാണ്. അമ്മയും വീട്ടിലുണ്ടായിരുന്നു. അടുക്കളയുടെ സമീപത്ത് കിടന്ന കസേരയെ നീക്കി അലമാരയ്ക്ക് താഴെയെത്തിച്ച് അതില്‍ കയറിയാണ് കുഞ്ഞ് അലമാരയില്‍ കരുതിയിരുന്ന മണ്ണെണ്ണ എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുപ്പിയിലുണ്ടായിരുന്ന മണ്ണെണ്ണ പകുതി കുടിച്ച ഉടന്‍ അലറി കരഞ്ഞ ആരോണിനെ ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തമിഴ്നാട് പളുഗൽ പോലീസ് മേൽനടപടി സ്വീകരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...