അയോധ്യ രാമക്ഷേത്രത്തിനുള്ളിലെ അത്യപൂർവ കാഴ്ച്ച; വീഡിയോ വൈറൽ, ഇതാണ് രാമജന്മ ഭൂമിയെന്ന് ജനങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിനത്തിന് ഇനി രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ക്ഷേത്രത്തിന്റെ നിര്‍മിതിയുടെ സൗന്ദര്യം വെളിവാക്കുന്ന വീഡിയോ പുറത്ത്. അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് തന്നെയാണ് അത്യപൂർവ വീഡിയോ പുറത്തുവിട്ടത്. അപൂര്‍വമായ കൊത്തുപണികളും ഗരുഢ പ്രതിമയും അടക്കമുള്ള സൗന്ദര്യ രൂപങ്ങളാണ് വീഡിയോയിൽ ദൃശ്യമാകുന്നത്. ഭക്തരെ വരവേൽക്കാൻ അയോധ്യ ക്ഷേത്ര ഭൂമി ഒരുങ്ങിയെന്ന് കുറിപ്പോടെ ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ മാസം 22 നാണ് അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠക്ക് സാക്ഷ്യം വഹിക്കും. രാജ്യമാകെ വിപുലമായ പരിപാടികൾക്ക് അന്നേ ദിവസം നടക്കും.

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനം കേരളത്തിൽ വിപുലമായി ആഘോഷിക്കാൻ കേരള ബി ജെ പി ഘടകവും തീരുമാനിച്ചിട്ടുണ്ട്. അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22 ന് വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി അന്നേദിവസം കേരളത്തിലെ ക്ഷേത്ര പരിസരത്ത് ബി ജെ പി പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തുമെന്നും വീടുകളിൽ വിളക്ക് തെളിയിക്കുമെന്നും സുരേന്ദ്രൻ അറിയിക്കുകയും ചെയ്തിട്ടുണ്ട്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...