യാത്രക്കാർക്കിടയിൽ സംഘർഷം ; പിന്നാലെ എയർ കാനഡ വിമാനം വഴി തിരിച്ചു വിട്ടു, ഒരാളെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: വിമാനത്തിനുള്ളിൽ യാത്രക്കാർക്കിടയിൽ പെട്ടെന്നുണ്ടായ സംഘ‌ർഷത്തെ തുടർന്ന് പൈലറ്റ് വിമാനത്തിന്‍റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ വിമാനത്തിനകത്താണ് അനിഷ്ട സംഭവങ്ങളുണ്ടായത്. യാത്രക്കിടെ ഗ്രാൻഡെ പ്രേരിയിൽ നിന്നുള്ള 16 കാരൻ കുടുബാംഗമായ മധ്യവയസ്കനെ മർദിച്ചതോടെയാണ് എയർ കാനഡ വഴി തിരിച്ചു വിട്ടത്. ഞായറാഴ്ചയാണ് യാത്രക്കാരെ കുഴക്കിയ സംഭവമുണ്ടായത്. റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കാനഡയിലെ ടൊറന്റോയിൽ നിന്നും കാൽഗറിക്ക് പോവുകയായിരുന്ന എയർ കാനഡ ഫ്ലൈറ്റ് 137 ലാണ് സംഭവം.

ഉച്ചക്ക് ഏകദേശം പന്ത്രണ്ടരയോടെ വിന്നിപെഗിലേക്കുള്ള വിമാനം വഴിതിരിച്ച് വിടുകയാണെന്ന അറിയിപ്പ് വിന്നിപെഗ് റിച്ചാർഡ്‌സൺ ഇന്റർനാഷണൽ എയർപോർട്ടിന് ലഭിച്ചു. വളരെ അപ്രതീക്ഷിതമായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ മറ്റൊരുയാത്രക്കാരനെ അക്രമിച്ചതിലാണ് വഴിതിരിച്ച് വിടുന്നതെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.എയർലൈൻ ജീവനക്കാരും സഹയാത്രികരും ചേർന്ന് വളരെ പണിപെട്ടാണ് 16 കാരനെ തടഞ്ഞതെന്ന് എയർലൈൻ അധികൃതർ പറയുന്നു.

നിസ്സാര പരിക്കുകളുണ്ടായ മധ്യവയസ്കന് പ്രാഥമിക ചികിത്സ നൽകിയതായും അധികൃതർ അറിയിച്ചു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ച കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം യാത്രക്കാർക്കുണ്ടാക്കിയ സമയനഷ്ടം ചെറുതല്ല. വഴി തിരിച്ച് വിട്ടതിനാൽ കാൽഗറിയിലേക്കുള്ള യാത്ര തുടരുന്നതിന് യാത്രക്കാർക്ക് ഏകദേശം മൂന്ന് മണിക്കൂർ കാത്തിരിക്കേണ്ടി വരുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...