സദാചാര പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: എടവണ്ണയില്‍ സദാചാര പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാര്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പുറത്ത്. സഹോദരനൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ മൊബൈലില്‍ എടുത്ത ശേഷം ഒരു സംഘം ആളുകള്‍ മോശമായി പെരുമാറിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇതു ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സഹോദരന്‍ പ്രതികരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച എടവണ്ണ സ്റ്റാന്‍ഡില്‍ നടന്ന സംഭവമാണിത്. സഹോദരനൊപ്പം നില്‍ക്കുന്ന ദൃശ്യം മൊബൈലില്‍ ഒരാള്‍ പകര്‍ത്തിയെന്നും ഇത് ചോദ്യം ചെയ്തതിന് ഒരു സംഘം മോശമായി ചിത്രീകരിച്ച് അസഭ്യം പറഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു. ഇതിന് ശേഷം തന്നെയും കൂട്ടാകാരനെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വൈകി എന്നും ആക്ഷേപമുണ്ട്.

ഈ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ സദാചാര ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ് എന്ന തലക്കെട്ടോടെ എടവണ്ണ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏല്‍പ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതിനു മറുപടിയായി തൊട്ടടുത്ത് തന്നെ വിദ്യാര്‍ത്ഥി പക്ഷം എന്ന പേരിലും ഒരു ബോര്‍ഡ് ഉയര്‍ന്നു. ബോര്‍ഡുകള്‍ പോലീസ് എടുത്ത് മാറ്റി. പെണ്‍കുട്ടികളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നെന്നുമാണ് പോലീസ് വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...