ഭാര്യയെ കാണാനില്ല ; 12 പുരുഷന്മാര്‍ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ , വന്‍ തട്ടിപ്പ്

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: കശ്‌മീരില്‍ പലയിടത്ത് നിന്നായി പല പേരില്‍ 27 പേരെ വിവാഹം കഴിച്ച്‌ കബിളിപ്പിച്ച്‌ യുവതി മുങ്ങി. ബോക്കര്‍ വഴി വിവാഹം ചെയ്‌ത് 10-20 ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞ ശേഷം അവിടെ നിന്നും മുങ്ങുന്നതാണ് ഇവരുടെ രീതി. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി 12 ഓളം പുരുഷന്മാര്‍ പൊലീസിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്. യുവാക്കള്‍ പരാതിക്കൊപ്പം നല്‍കിയ യുവതിയുടെ ഫോട്ടോ പരിശോധിച്ചപ്പോഴാണ് 12 പരാതികളിലേയും സ്‌ത്രീ ഒന്നായിരുന്നു എന്ന് മനസിലാകുന്നത്. തട്ടിപ്പിന് ഇരയായവരെല്ലാം ബ്രോക്കര്‍ വഴിയാണ് വിവാഹിതരായത്. വിവാഹം ചെയ്ത ശേഷം അവരുടെ പണവും സ്വര്‍ണവുമായി യുവതി മുങ്ങും.

രണ്ട് ലക്ഷം രൂപ തന്നാല്‍ ശാരീരിക പ്രശ്നങ്ങള്‍ ഉള്ള മകന് വിവാഹം ശരിയാക്കി തരമെന്ന് ബ്രോക്കര്‍ പറഞ്ഞു. എന്നാല്‍ ആദ്യം പറഞ്ഞ പെണ്‍കുട്ടി പരിക്കേറ്റു ആശുപത്രിയിലാണെന്നും വിവാഹം നടക്കില്ലെന്നും അറിയിച്ചു. കൊടുത്ത കാശിന്റെ പകുതി തിരികെ നല്‍കുകയും ചെയ്‌തു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചു തന്ന ശേഷം വിവാഹം ഉടനെ നടത്തണമെന്ന് ആവശ്യപ്പെട്ടു. വിവാഹത്തിന് ശേഷം പത്താം ദിവസം ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി പിന്നീട് തിരികെ വന്നിട്ടില്ലെന്നും തട്ടിപ്പിനിരയായ ഒരു യുവാവിന്റെ പിതാവ് പറഞ്ഞു.

അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവും 3,80,000 രൂപയും യുവതിക്ക് നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഒരു ദിവസം രാത്രി വീട്ടിലെ സാധനങ്ങളെല്ലാമെടുത്താണ് യുവതി ഓടിപ്പോയെന്നാണ് മറ്റൊരാളുടെ പരാതി. കള്ളപ്പേരിലാണ് യുവതി എല്ലാവരെയും കബളിപ്പിച്ചത്. തട്ടിപ്പിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവൃത്തിക്കുന്നുണ്ടോ എന്നും സംശയിക്കുന്നതായി പരാതികാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ബുഡ്ഗാമില്‍ മാത്രം ബ്രോക്കര്‍മാരുടെ സഹായത്തോടെ യുവതി 27 പുരുഷന്മാരെ കഴിച്ചു. എന്നാല്‍ യുവതിയുടെ യഥാര്‍ഥ പേരോ മറ്റ് വിവരങ്ങളോ ആര്‍ക്കും അറിയില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...