മുതലപ്പൊഴിയിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അപകട മരണങ്ങള്‍ തുടരുന്ന മുതലപ്പൊഴിയിൽ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് തീരുമാനമെടുക്കാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി.ശിവൻകുട്ടി, ആൻറണി രാജു, ജി.ആർ.അനിൽ എന്നിവരാണ് യോഗം ചേരുന്നത്. ഹാർബർ നിർമ്മാണത്തില്‍ അശാസ്ത്രീയതയുണ്ടോയെന്ന് പഠിക്കാൻ കേന്ദ്ര ഏജൻസിയായ പൂണെയിലെ സിഡബ്ല്യുപിആറിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പഠന റിപ്പോർട്ട് കിട്ടും. മുൻപ് ചെയ്യേണ്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനാണ് യോഗം.

മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് അടിയന്തര സഹായം നൽകുന്നതും ചർച്ച ചെയ്യും. മന്ത്രിതല സംഘം മുഖ്യമന്ത്രിമായും ഇന്ന് തന്നെ ചർച്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും. മുതലപ്പൊഴി അപകടത്തിൽ പ്രതിപക്ഷ സമരം ശക്തമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. ലത്തീൻ സഭയും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാറിൻറെ അടിയന്തിര ഇടപെടൽ. മുതലപ്പൊഴി ഹാർബർ പരിശോധിക്കാൻ കേന്ദ്രം സംഘവും ഇന്നെത്തും. കേന്ദ്ര ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗം വൈകിട്ടാണ് എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...