കുട്ടികളെ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കണം ; ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുട്ടികളെ കാലത്തിനനുസരിച്ച് ചിന്തിക്കാൻ പ്രാപ്തരാക്കണമെന്ന് ശശി തരൂർ എംപി. 2022 – 23 അധ്യയന വർഷത്തിൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 2023 എംഎൽഎ അവാർഡ് ചടങ്ങ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു എംപി. ലോകത്തിൽ ടെക്‌നോളജി അതിവേഗം മാറുകയാണ്. അതുകൊണ്ട് തന്നെ 2030 ൽ ഉണ്ടാകാൻ പോകുന്ന തൊഴിൽ സാധ്യതകളിൽ മുപ്പത് ശതമാനം ഇന്ന് നിലവില്ലാത്ത തൊഴിലുകളാവും.

ഈ യാഥാർത്ഥ്യം മനസ്സിലാക്കി കുട്ടികളെ കാലഘട്ടത്തിനനുസരിച്ച് സജ്ജരാക്കണമെന്നും എംപി പറഞ്ഞു. ചടങ്ങിൽ ബെന്നി ബെഹന്നാൻ എംപി മുഖ്യാതിഥിയായി. ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ കുട്ടികളോട് സംവദിക്കുകയും സാപ്‌ളിംഗ് ഫോർ എക്‌സലൻസ് അവാർഡ് വിതരണോദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ സുനീഷ് കുമാർ ജോസഫ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എബി ജോർജ്ജ്, ചാലക്കുടി ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ, വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...