എന്‍എസ്‌എസിനെയും സുകുമാരന്‍ നായരെയും കടന്നാക്രമിച്ച്‌ സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിവസം എന്‍എസ്‍എസ്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പരസ്യമായി സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ പ്രതികരണം.

തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തതതിന് ശേഷം ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സുകുമാരന്‍ നായരുടെ നിലപാടിനൊപ്പം ജനങ്ങള്‍ ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.

സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കാന്‍ പോകുന്നില്ല. മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്ക് വേണ്ടിക്കൂടിയാണ് സിപിഎം നിലകൊള്ളുന്നത്. വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എന്‍എസ്‌എസ് നോക്കുന്നില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

ആര്‍എസ്‌എസിന്റെ രാഷ്ട്രീയത്തിനൊപ്പമാണ് എന്‍എസ്‌എസിന്റെ യാത്രയെന്നും വിമര്‍ശനമുണ്ട്. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരുടെ താത്പര്യത്തിനെതിരാണ് സുകുമാരന്‍ നായരെ പോലുള്ള നേതാക്കളുടെ നിലപാട്, ആ നിലപാട് തെറ്റാണെന്നും വിജയരാഘവന്‍ പറഞ്ഞു. സമുദായ സംഘടനകളും ജനവിധിയും എന്ന ലേഖനത്തിലാണ് സിപിഎം ആക്ടിങ് സെക്രട്ടറി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...