റ​ഷ്യ​ന്‍ നി​ര്‍​മ്മി​ത കോവിഡ് വാക്സിന്‍ സ്പു​ട്നി​ക് 5​ന്റെ  ആ​ദ്യ ബാ​ച്ച്‌ ഈ ​മാ​സം ഇ​ന്ത്യ​യി​ലെ​ത്തും

For full experience, Download our mobile application:
Get it on Google Play

മോ​സ്കോ: റ​ഷ്യ​ന്‍ നി​ര്‍​മ്മി​ത കോവിഡ് വാക്സിന്‍ സ്പു​ട്നി​ക് 5​ന്റെ  ആ​ദ്യ ബാ​ച്ച്‌ ഈ ​മാ​സം ഇ​ന്ത്യ​യി​ലെ​ത്തും. വാ​ക്സിന്റെ  നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ചെന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സി​ഡ​ര്‍ ബാ​ല വേ​ങ്കി​ടേ​ഷ് വ​ര്‍​മ്മ പറഞ്ഞു. മേ​യ് മാസത്തില്‍ വാ​ക്സി​ന്റെ  നി​ര്‍​മ്മാണം വ​ര്‍​ധി​പ്പി​ക്കും. പ്ര​തി​മാ​സം 50 ദ​ശ​ല​ക്ഷം വാ​ക്സി​ന്‍ നി​ര്‍​മ്മി​ക്കു​മെ​ന്നാണ് വേ​ങ്കി​ടേ​ഷ് അറിയിച്ചത്.

ഇ​ന്ത്യ​യി​ല്‍ അ​നു​മ​തി ല​ഭി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ വാ​ക്സി​നാണ് സ്പു​ട്നി​ക് 5​. രാജ്യത്ത് കോ​വി​ഡിന്റെ  ര​ണ്ടാം തരംഗം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്സി​ന്റെ  അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ അ​നു​മ​തി നല്‍​കി​യ​ത്. ഈ ​വാ​ക്സി​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​റു​പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ.

റ​ഷ്യ​യി​ല്‍ നി​ന്നാ​യി​രി​ക്കും അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു​ള്ള വാ​ക്സി​ന്‍ ഇ​ന്ത്യ ഇ​റ​ക്കു​മ​തി ചെ​യ്യു​ക. റ​ഷ്യ​യി​ലെ ഗമാ​ലെ​യ റി​സേ​ര്‍​ച്ച്‌ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​പി​ഡി​മി​യോ​ള​ജി ആ​ന്‍​ഡ് മൈ​ക്രോ​ബ​യോ​ള​ജി​യാ​ണ് സ്പു​ട്നി​ക് 5 വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ല്‍ ഡോ ​റെ​ഡ്ഡീ​സ് ലാ​ബോ​റ​ട്ട​റീ​സാ​ണ് നി​ര്‍​മ്മി​ക്കു​ന്ന​ത്.​ 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിന്‍ അവകാശപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...