ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിം​ഗിൾ ഞാനോടില്ല : സഞ്ജു സാംസൺ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ മൂന്ന് വിക്കറ്റിന് കീഴടക്കി രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചപ്പോൾ നായകനെന്ന നിലയിൽ ഒരു‌ മലയാളി താരത്തിന്റെ ആ​ദ്യ ഐപിഎൽ ജയം കൂടിയായി അത്. ഡൽഹിയെ 147 റൺസിലൊതുക്കിയെങ്കിലും രാജസ്ഥാന്റെ വിജയം അത്ര അനായാസമായിരുന്നില്ല. കഴിഞ്ഞ കളിയിൽ സെഞ്ചുറിയടിച്ച സഞ്ജുവടക്കം മുൻനിര 42 റൺസെടുക്കുന്നതിനിടെ കൂടാരം കയറി.

42-5 എന്ന സ്കോറിൽ പരാജയം മുന്നിൽ കണ്ട രാജസ്ഥാന് ആദ്യം ഡേവിഡ് മില്ലറും(62) അവസാനം ക്രിസ് മോറിസും(18 പന്തിൽ 36*) നടത്തിയ വെടിക്കെട്ട് ഇന്നിം​ഗ്സുകളാണ് അവിശ്വസനീയ വിജയം സമ്മാനിച്ചത്. കടുത്ത രാജസ്ഥാൻ ആരാധകർ പോലും വിജയപ്രതീക്ഷ കൈവിട്ടപ്പോഴായിരുന്നു ഈ ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായ ക്രിസ് മോറിസിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട്.

രാജസ്ഥാൻ തുടക്കത്തിൽ തകർന്നടിഞ്ഞപ്പോൾ തനിക്കും വിജയപ്രതീക്ഷ ഇല്ലായിരുന്നുവെന്ന് രാജസ്ഥാൻ നായകനായ സഞ്ജു മത്സരശേഷം പറഞ്ഞു. മില്ലർ നന്നായി ബാറ്റ് ചെയ്യുകയും ബാറ്റിം​ഗ് നിരയിൽ ക്രിസ് മോറിസ് വരാനുണ്ടെന്നതും ചെറിയൊരു പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ സത്യസന്ധമായി പറഞ്ഞാൽ രാജസ്ഥാൻ 42-5 എന്ന സ്കോറിൽ തകർന്നടിഞ്ഞപ്പോൾ ഞാൻ വിജയപ്രതീക്ഷ കൈവിട്ടിരുന്നു. പക്ഷെ ഞങ്ങളുടെ താരങ്ങൾ ശക്തമായി തിരിച്ചടിച്ച് വിജയം പിടിച്ചെടുത്തു. സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സഞ്ജു പറഞ്ഞു.

പഞ്ചാബ് കിം​ഗ്സിനെതിരായ ആദ്യ മത്സരത്തിൽ ക്രിസ് മോറിസിന് അഞ്ചാം പന്തിൽ സിം​ഗിളെടുത്ത് സ്ട്രൈക്ക് കൈമാറാതിരുന്നതിനെയും സഞ്ജു ന്യായീകരിച്ചു. ഓരോ മത്സരത്തിനുശേഷവും എന്റെ  പ്രകടനങ്ങളെ ഞാൻ വിശദമായി വിലയിരുത്താറുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു നൂറു തവണ ആ മത്സരം കളിച്ചാലും ആ സിം​ഗിൾ ഞാനോടില്ലായിരുന്നു-സഞ്ജു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...