കേരളത്തിന്റെ വികസനം വഴിമുടക്കാൻ യുഡിഎഫിനും കൂട്ടർക്കുമാവില്ല : എ വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : കേരളത്തിന്റെ വികസന പ്രവൃത്തികള്‍ വഴിമുടക്കാന്‍ യുഡിഎഫിനും കൂട്ടര്‍ക്കും ആവില്ലെന്ന് സിപി ഐ എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ പറഞ്ഞു. കോണ്‍ഗ്രസ്, ലീഗ്, ബിജെപി, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവര്‍ ഒന്നിച്ചു നിന്നാലും വികസനക്കുതിപ്പ് തടയാനാവില്ല. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്രവും കേരളവും ജനപക്ഷത്തിലെ താരതമ്യം എന്ന വിഷയത്തില്‍ കുന്നംകുളത്ത് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ -യില്‍ നടപ്പാക്കാന്‍ അനവദിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. സുധാകരന്റെ വലിപ്പം അതിന് തികയില്ല. ദേശീയ പാത വികസനത്തില്‍ ഇതുപോലെ തടസ്സങ്ങള്‍ പലരും സൃഷ്ടിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ വിലയുടെ മൂന്നും നാലിരട്ടി വില നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. കെ റെയിലിന് സ്ഥലം ഏറ്റെടുക്കുമ്പോഴും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം നല്‍കും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരസംഖ്യക്ക് പുറമെ നാലരലക്ഷം അധികസംഖ്യ നല്‍കും. ഇത് തിരിച്ചറിയുമ്പോള്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ സമരരംഗത്തുണ്ടാവില്ല. അത് സുധാകരന്‍ തിരിച്ചറിയണം.

രാജ്യത്ത് മോദി സര്‍ക്കാര്‍ കേവല സ്വകാര്യവല്‍ക്കരണമല്ല, പകരം പൊതുസമ്പത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്. പ്രതിരോധമേഖലയിലെ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വില്‍പ്പനച്ചരക്കാക്കുന്നു. ബിഎസ്‌എന്‍എല്‍, എല്‍ഐസി തുടങ്ങി ലാഭകരമായ സ്ഥാപനങ്ങളെ വില്‍ക്കുന്നു. ശതകോടീശ്വരരുടെ വരുമാന വര്‍ധനയില്‍ രാജ്യം ലോകത്തിന് മുന്നിലാണ്. രാജ്യം ദരിദ്രവല്‍ക്കരിക്കുകയാണ്. എന്നാല്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് മിണ്ടുന്നില്ല. കാരണം കോണ്‍ഗ്രസ് തുടങ്ങിവച്ച നയങ്ങളാണ് ബിജെപി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബഥനി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്തീന്‍ എംഎല്‍ എ അധ്യക്ഷനായി. ഡോ പി കെ ബിജു, പ്രൊഫ. സി. രവീന്ദ്രനാഥ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എഫ് ഡേവിസ്, പി ബി അനൂപ്, നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആന്‍സി വില്യംസ്, ഇടതുപക്ഷ സഹയാത്രികന്‍ ടി സോമശേഖരന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റിയംഗം ടി കെ വാസു സ്വാഗതവും ഏരിയ സെക്രട്ടറി എം എന്‍ സത്യന്‍ നന്ദിയും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...