Wednesday, April 24, 2024 3:50 pm

മുഖ്യമന്ത്രിക്കെതിരായ അക്രമം : പിന്നിൽ കെപിസിസി ഗൂഢാലോചന – എ വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മുഖ്യമന്ത്രിക്കെതിരായ അക്രമത്തിനു പിന്നില്‍ കെപിസിസി ഗൂഢാലോചനയാണെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ പറഞ്ഞു. സംസ്ഥാന മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ച യൂത്ത്കോണ്‍ഗ്രസുകാരെ ന്യായീകരിക്കുന്നത് ഇതിന് തെളിവാണ്. കേരളത്തിലെ കോണ്‍ഗ്രസ് കൊടുംക്രിമിനലുകളുടെ കൂടാരമായി മാറിയിരിക്കുകയാണ്. അക്രമികളെ ന്യായീകരിക്കുന്ന രാഷ്ട്രീയം ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ഇ എം എസ് സ്മൃതിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളത്തെ കേരളം എന്ന വിഷയം അവതരിപ്പിച്ചായിരുന്നു പ്രഭാഷണം.

മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനെതിരെ വ്യക്തിഹത്യ നടത്തി തകര്‍ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതെല്ലാം അതിജീവിച്ചാണ് മുന്നോട്ടുപോയത്. ഇന്നും വ്യക്തിഹത്യകള്‍ തുടരുകയാണ്. രണ്ടാം പിണായി സര്‍ക്കാരിനെ തകര്‍ക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഇതെല്ലാം വലതുപക്ഷ ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിനെതിരായി വലിയ ജനകീയ മുന്നേറ്റങ്ങള്‍ രൂപംകൊള്ളും. രാജ്യത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇഡി ഓഫീസിനു ചുറ്റുമാണ്. പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും കെ സി വേണുഗോപാലുള്‍പ്പടെ എഐസിസി നേതാക്കളും ഇഡി വിളിക്കുമ്പോള്‍ രാഹുലിന് എസ്കോര്‍ട്ടായി പോവേണ്ട ഗതികേടിലാണ്.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസും ബിജെപിയും ഒരേകൂട്ട്. ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അക്രമസമരങ്ങളില്‍ കെ സുധാകരനും വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ സ്വരം. ശബ്ദംമാത്രം കേട്ടാല്‍ ബിജെപിയാണോ, കോണ്‍ഗ്രസാണോയെന്ന് തിരിച്ചറിയാനാവില്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഡിക്കെതിരെ മിണ്ടാട്ടമില്ല. വല്ലാത്ത അധപതനമാണിത്. എന്തിനാണ് ഇപ്പോഴത്തെ സമരം. വെളിപ്പെടുത്തലുകളില്‍ പുതിയതായൊന്നുമില്ല. എങ്കിലും മാധ്യമങ്ങള്‍ കെട്ടിക്കിടക്കുന്നു. ഒന്നോ രണ്ടോ ആള്‍ മാത്രമുള്ള സമരങ്ങള്‍ ആവര്‍ത്തിച്ച്‌ കാണിച്ച്‌ പെരുപ്പിക്കുന്നു. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇത് മുഖവിലക്കെടുക്കില്ല. രാജ്യത്ത് കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് കാലുമാറുകയാണ്. ഇക്കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പിലും എംഎല്‍എ കാല് മാറി. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ചിന്തന്‍ ശിബിരം നടത്തി. ഇത് കഴിഞ്ഞയുടന്‍ കോണ്‍ഗ്രസ് വിടുന്നവരുടെ എണ്ണം വര്‍ധിച്ചതായും എ വിജയരാഘവന്‍ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് ; 41 ഡിഗ്രി വരെ വരെ താപനില ഉയരും

0
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.ബുധനാഴ്ച...

താൻ ശക്തനാണെന്ന് അരവിന്ദ് കെജ്രിവാൾ ; ജയിലിൽ സന്ദർശിച്ച് ഡൽഹി മന്ത്രി

0
ന്യൂഡൽഹി: ഡൽഹി ക്യാബിനറ്റ് മന്ത്രി സൗരഭ് ഭരദ്വാജ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി...

വാദം കേള്‍ക്കല്‍ തീര്‍ന്നിട്ട് ആഴ്ചകളായി, വിധി വന്നില്ല ; ഹേമന്ദ് സോറന്‍ വീണ്ടും സുപ്രീം...

0
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

എംഎസ്സി ബാങ്ക് തട്ടിപ്പ് കേസിൽ അജിത് പവാറിനും കുടുംബത്തിനും ക്ലീൻ ചിറ്റ്

0
ന്യൂഡൽഹി: മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് (എംഎസ്സി) ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുമായി...