കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആര്‍എസ്പി മാര്‍ച്ചില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്‌ട്രേറ്റിലേക്ക് നടത്തിയ ആര്‍എസ്പി മാര്‍ച്ചില്‍ സംഘര്‍ഷം. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. രണ്ട് തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. ആര്‍എസ്പി പ്രവര്‍ത്തകര്‍ പോലീസിന് നേരെ മുട്ടയെറിഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാനമായ സംഘര്‍ഷങ്ങളുണ്ടായി.

സംസ്ഥാനത്ത് നടക്കുന്നത് സിപിഎം സൃഷ്ടിച്ച അക്രമങ്ങളാണ്. സ്വര്‍ണക്കടത്ത് വെളിപ്പെടുത്തലില്‍ നിന്ന് ജനശ്രദ്ധതിരിക്കാനാണ് അക്രമമെന്നും കൊല്ലത്ത് കളക്‌ട്രേറ്റ് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു. ശാന്തമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കുനേരെ ടിയര്‍ഗ്യാസ് ഉപയോഗിക്കുകയും പാര്‍ട്ടി ഓഫീസില്‍ നിന്ന് കിട്ടുന്ന നിര്‍ദേശമനുസരിച്ച്‌ അസഭ്യപ്രയോഗവും മര്‍ദനവും നടത്തുകയാണ് പോലീസെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു. ഇത് ഉത്തരകൊറിയയല്ല, സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കില്‍ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്നുകൂടി പ്രതീക്ഷിച്ചുകൊള്ളണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...