തിരുവനന്തപുരം : ഇനിയും കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിലേയ്ക്കു വരുമെന്ന് എ വിജയരാഘവന്‍. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാടുകള്‍ക്കുള്ള അംഗീകാരമാണിത്. യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗത വര്‍ധിച്ചു. ലീഗിലടക്കം കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്നും വിജയരാഘവന്‍ പറഞ്ഞു.
ഇന്ന് രാവിലെ കെപിസിസി മുന്‍സെക്രട്ടറിയായിരുന്ന കെപി അനില്‍ക്കുമാര്‍ കോണ്‍ഗ്രസ്സില്‍ നിന്നി രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. എതാനും ദിവസങ്ങള്‍ക്കു മുമ്പ് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇടത് പാര്‍ട്ടിയിലേയ്ക്ക് ചുവടു മാറ്റിയിരുന്നു.