പമ്പാനദിയില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ ഇലന്തൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ കീക്കൊഴൂര്‍ കടവില്‍ നടന്ന ചടങ്ങില്‍ കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 5000 കുഞ്ഞുങ്ങളെയാണ് പമ്പാനദിയില്‍ നിക്ഷേപിച്ചത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇലന്തൂര്‍ ബ്ലോക്കിലെ ചെറുകോല്‍, കോഴഞ്ചേരി, കോയിപ്രം ബ്ലോക്കിലെ അയിരൂര്‍, റാന്നി ബ്ലോക്കിലെ റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ, നാറാണമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പമ്പ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി നടപ്പാക്കുന്നത്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സാം പി. തോമസ്, ബ്ലോക്ക് മെമ്പര്‍മാരായ ജിജി ചെറിയാന്‍, അജി അലക്സ്, ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. അഖില്‍, അസിസ്റ്റന്‍ഡ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ സി. രാജന്‍, എസ്.അനഘ, മറ്റു ജനപ്രതിനിധികള്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....