വെള്ളാപ്പള്ളി നടേശൻ ഹിന്ദു വർഗീയവാദിയാണെന്ന നിലപാട് അംഗീകരിക്കില്ലെന്ന് എ.വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഹിന്ദു വർഗീയവാദിയാണെന്ന നിലപാട് താൻ അംഗീകരിക്കില്ലെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. വെള്ളാപ്പള്ളി കേരളത്തിലെ പ്രധാനപ്പെട്ട സമുദായ നേതാവാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ അദ്ദേഹം അപ്പപ്പോൾ പ്രകടിപ്പിക്കാറുണ്ട്. അത് നമ്മുടെ പൊതുസമൂഹ ധാരണക്ക് എതിരാണെങ്കിൽ വിമർശിക്കും. അതാണ് സി.പി.എം ചെയ്യുകയെന്നും വിജയരാഘവൻ പറഞ്ഞു. വെള്ളാപ്പള്ളി ഒരു വർഗീയവാദിയാണെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ല. പൊതു സാമൂഹ്യനീതിക്ക് എതിരായ നിലപാട് സ്വീകരിക്കുന്നതിനെ സി.പി.എം വിമർശിക്കാറുണ്ട്. എസ്.എൻ.ഡി.പി കേരളത്തിന്റെ പൊതുസ്വത്താണ്. എസ്.എൻ.ഡി.പിയെ വേറൊരു തരത്തിലാണ് സാമൂഹ്യമായി തന്നെ വിലയിരുത്തുക.

സമുദായങ്ങൾക്കകത്ത് മാറ്റമുണ്ടാകാൻ പ്രചോദനം നൽകിയതായിരുന്നു എസ്.എൻ.ഡി.പിയുടെ രൂപീകരണമെന്നും വിജയരാഘവൻ പറഞ്ഞു. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ഈ തെരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമുണ്ടാകും എന്ന് എ. വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിലേക്ക് കടന്നുകയറ്റം നടക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കടന്നു കയറി ആർ.എസ്. എസുകാരെ വൈസ് ചാൻസലർമാരാക്കി. ഇത്തരം വി.സിമാർക്ക് പിന്തുണ നൽകുന്നത് യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിൽ വികസനത്തിൽ വിസ്മയം തീർത്ത സർക്കാരാണ് കേരളത്തിലുളളത് എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനവും, ഹെലികോപ്ടറും വാങ്ങാൻ വിമാനക്കമ്പനിക്ക്‌ ടിഎംസി പാർട്ടിഫണ്ടിൽ നിന്ന് 160 കോടി നൽകി ;...

0
ന്യൂഡൽഹി : എംബ്രയർ ജെറ്റ് വിമാനവും അഗസ്റ്റ വി.ഐ.പി. ഹെലികോപ്റ്ററും വാങ്ങാൻ...

പിന്നിൽ നിന്നെത്തിയ തമിഴ്നാട് രജിസ്ട്രേഷൻ കാർ സ്കൂട്ടർ ഇടിച്ചിട്ടു ; കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ ഹോട്ടൽ...

0
തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വാഴമുട്ടം ജംഗ്ഷനിൽ ഇന്നലെ...

സതീശൻ ഉടക്കി ; 3 മാസമായിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി ആയില്ല

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാർ അധികാരത്തിലെത്തി 3 മാസമായിട്ടും മന്ത്രിയുടെ പ്രൈവറ്റ്...

പി.എസ്.സി. ക്രമക്കേടുകളിൽ ഇടപെട്ട് ഗവർണർ ; രാഷ്ട്രപതിക്ക് റിപ്പോർട്ട്‌ ചെയ്യാൻ നീക്കം

0
തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു....