ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രിയിൽ ഓടുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചുവെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. ഇന്ന് (22.11.2025) വൈകുന്നേരം 4:20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് ടെർമിനസ് സ്പെഷ്യൽ 3 മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8 മണിക്ക് പുറപ്പെടുന്ന രീതിയിൽ മാറ്റിയിട്ടുണ്ട്.

മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും എന്നതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്ര പുറപ്പെടണമെന്ന് അറിയിപ്പുണ്ട്. വൈകീട്ട് 7:35 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06112 കൊല്ലം ജംഗ്ഷൻ – ചെന്നൈ എഗ്മോർ സ്പെഷ്യൽ ഒരു മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8.15 ന് പുറപ്പെടുന്ന രീതിയിൽ പുനഃക്രമീകരിച്ചു. കൂടാതെ 23.11.2025 ന് പുലർച്ചെ 02:30 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07102 കൊല്ലം ജംഗ്ഷൻ – മച്ചിലിപട്ടണം സ്പെഷ്യൽ, നാളെ രാവിലെ 3 മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 05:45 ന് പുറപ്പെടുന്ന രീതിയിലും മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തും ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.​

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...