തിരഞ്ഞെടുപ്പ് തിരിച്ചടി : കണ്ണൂരിലടക്കം പാർട്ടി പരിശോധന നടത്തുമെന്ന് എ വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടിംഗ് രീതിയും ജനവിധിയും സി.പി.ഐ.എം വിശദമായി പരിശോധിക്കുമെന്ന് എ വിജയരാഘവൻ. പാർട്ടിക്കും എൽ.ഡി.എഫിനും വലിയ സ്വാധീനമുള്ള കണ്ണൂർ പോലുള്ള ജില്ലകളിൽ പോലും ജനവിധിയുടെ സ്വഭാവം എന്താണെന്ന് പാർട്ടി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് കേവലം തിരഞ്ഞെടുപ്പ് വിശകലനം മാത്രമല്ല സംഘടനാപരമായ പരിശോധന കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിൽ ഓരോ റൗണ്ടിലെയും വോട്ട് നില നോക്കിയല്ല ജനവിധി വിലയിരുത്തേണ്ടതെന്നും അവസാന റൗണ്ട് എണ്ണിക്കഴിയുമ്പോഴുള്ള വിജയമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

17 റൗണ്ടുകളിൽ ചില റൗണ്ടുകളിൽ പിന്നിലായി എന്നത് ജനവിധിയെ നിസ്സാരമായി കാണുന്നതിന് തുല്യമല്ലെന്നും തിരഞ്ഞെടുപ്പ് വിജയത്തെ അതിന്റെ പൂർണ്ണതയിലാണ് കാണേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയെ മുൻനിർത്തിയാണ് പാർട്ടി നേരിട്ടതെന്നും വിജയരാഘവൻ ഓർമ്മിപ്പിച്ചു. ഒറ്റപ്പാലം പോലുള്ള മുൻകാല അനുഭവങ്ങൾ സൂചിപ്പിച്ചുകൊണ്ട് ഇത്തരം സംഘടനാപരമായ വെല്ലുവിളികളും തിരഞ്ഞെടുപ്പ് രംഗത്തെ മാറ്റങ്ങളും പാർട്ടി ഗൗരവമായി തന്നെ പരിശോധിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ

0
വടകര: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പോലീസ് റിപ്പോർട്ടിൽ ആശങ്കയെന്ന് പരാതിക്കാരൻ....

​പെരുമ്പെട്ടിയിൽ 1.590 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
​മല്ലപ്പള്ളി: ലഹരിമരുന്നിനെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി പെരുമ്പെട്ടി പോലീസ് നടത്തിയ പരിശോധനയിൽ...

കൊല്ലത്തേക്ക് മാറിയിട്ട് നാല് മാസം ; ഒടുവിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി...

0
കൊച്ചി: ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്....

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

0
ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി...