പ്രതീക്ഷിക്കാത്ത തിരിച്ചടി : വീഴ്ചകൾ പരിശോധിക്കുമെന്ന് ആനി രാജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയത്തെക്കുറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി വിശദമായ പരിശോധന നടത്തുമെന്ന് സിപിഐ നേതാവ് ആനി രാജ അറിയിച്ചു. എവിടെയാണ് വീഴ്ച പറ്റിയതെന്നും കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് എവിടെയാണ് വിശ്വാസം നഷ്ടപ്പെട്ടതെന്നും ഗൗരവമായി ചർച്ച ചെയ്യുമെന്നും അവർ വ്യക്തമാക്കി. ചെറിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ ഇപ്പോഴുണ്ടായ ഫലം തികച്ചും അപ്രതീക്ഷിതമാണെന്നും ആനി രാജ പറഞ്ഞു.

ഈ ജനവിധി വ്യക്തിപരമായി തനിക്ക് അവിശ്വസനീയമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിനും സിപിഐക്കും സ്ഥിരമായി ലഭിച്ചിരുന്ന കമ്മ്യൂണിസ്റ്റ് അനുഭവ വോട്ടുകളിൽ ഇത്തവണ വലിയ രീതിയിലുള്ള നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഇത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഗവൺമെന്റ് ആയതിനാൽ പരാജയത്തിന്റെ ഉത്തരവാദിത്തം മുന്നണിക്ക് മൊത്തത്തിലുണ്ടെന്നും വരും ദിവസങ്ങളിൽ യോഗം ചേർന്ന് നയപരമായ കാര്യങ്ങളിലടക്കം പരിശോധന നടത്തുമെന്നും അവർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി കെ എം ഷാജി...

0
കോഴിക്കോട്: തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശിച്ച് മന്ത്രി...

ജന്തർമന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഒരേ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നത് ഫാഷിസത്തിന്റെ ലക്ഷണമാണെന്ന് മാധവ്...

0
കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിൽ പ്രതികരണവുമായി നടനും കേന്ദ്രമന്ത്രി...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം

0
മലപ്പുറം: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോൺഗ്രസ് യോഗത്തിൽ രൂക്ഷ വിമർശനം. മലപ്പുറത്തെ കോൺഗ്രസ്...

പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇരുസഭകളും നിര്‍ത്തിവെച്ചു

0
ഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...