ഔദ്യോഗിക വാഹനമില്ല ; അകമ്പടിയില്ല ; പിണറായി വിജയൻ തിരുവനന്തപുരത്തെത്തി;

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിലെ കടുത്ത തോല്‍വിക്ക് പിന്നാലെ അതിവേഗം രാജിവെച്ച മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. വി ശിവന്‍കുട്ടി, വി റോയ്, എ എ റഹീം എന്നിവര്‍ പിണറായി വിജയനെ സ്വീകരിക്കാനെത്തി. എകെജി സെൻ്ററിലെ വാഹനമാണ് പിണറായി വിജയനെ സ്വീകരിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉപയോഗിക്കുന്ന വാഹനമാണ് എത്തിയത്. അകമ്പടി വാഹനം ഒഴിവാക്കി, പൈലറ്റ് വാഹനത്തിന്‍റെ മാത്രം അകമ്പടിയൊടെയായിരുന്നു പിണറായി വിജയന്‍റെ യാത്ര.  തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നേരെ ക്ലിഫ് ഹൗസിലേക്കാണ് പിണറായി പോകുന്നത്. പിണറായിക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒരു ചിരിമാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നാളെത്തെ സെക്രട്ടറിയേറ്റിന് ശേഷം പിണറായി വിജയന്‍ കണ്ണൂരിൽ മടങ്ങിപോകും.

കനത്ത പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. തലസ്ഥാനത്തെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തേജക മരുന്ന് ഉപയോഗിച്ചു ; ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പുറത്ത്

0
ഗ്ലാസ്‌ഗോ: ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം കോമണ്‍വെല്‍ത്ത്...

പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

0
തിരുവനന്തപുരം: നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്ലസ് ടു സേ , ഇംപ്രൂവ്‌മെന്റ്...

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത....

ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....