ഇത് കാലഹരണപ്പെട്ട ലിസ്റ്റ് ; നിയമനം സാധ്യമല്ല : സമരത്തെ തള്ളി വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തെ തള്ളി സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പല സമരങ്ങൾ നടക്കുന്നുണ്ട്. സമരമല്ല ഉന്നയിക്കുന്ന മുദ്രാവാക്യമാണ് പ്രധാനം. കാലഹരണപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്ന് പറഞ്ഞാൽ സാധിക്കില്ല. എൽഡിഎഫ്‌ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി പട്ടാമ്പിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.വിജയരാഘവൻ.

ആഴക്കടൽ മൽസ്യബന്ധനത്തിൽ സർക്കാരിന് നിലപാട് ഉണ്ടെന്നും മാറ്റം ഉണ്ടായിട്ടില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു. ധാരണാപത്രം എന്നത് കരാറല്ല. അഴിമതിയുണ്ടെന്ന് പറഞ്ഞതു പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യതയേയാണ് ബാധിച്ചത്. മുഖ്യമന്ത്രി പറഞ്ഞതാണ് സർക്കാരിന്റെ നയമെന്ന് എ.വിജയരാഘവൻ പറഞ്ഞു.

ഇന്നലെ മന്ത്രി കടകംപ്പള്ളി സുരേന്ദ്രനെ കാണാൻ ഔദ്യോഗിക വസതിയിലെത്തിയ ഉദ്യോഗാർഥികളെ മന്ത്രി ആക്ഷേപിച്ചതായി ആരോപണം ഉയർന്നിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ ഇവർ നടത്തുന്ന സമരത്തിന്റെ മുൻ നിരയിലുള്ള ലയ രാജേഷിനോട്, റാങ്ക് പട്ടിക 10 വർഷം നീട്ടി നൽകിയാലും സഹോദരിക്കു ജോലി കിട്ടുമോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. നന്നായി പ്രവർത്തിക്കുന്ന സർക്കാരിനെ നാണം കെടുത്താൻ ഇങ്ങനെ സമരം ചെയ്യുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...