രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിൽ വാക്പോര്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാഹുൽ ഗാന്ധിയും ഉത്തർപ്രദേശ് മന്ത്രി ദിനേശ് പ്രതാപ് സിംഗും തമ്മിൽ വാക്പോര്. റായ്ബറേലിയിൽ രാഹുൽ വിളിച്ച കേന്ദ്ര പദ്ധതികളുടെ ഉന്നതതല അവലോകന യോഗത്തിലാണ് ഏറ്റുമുട്ടൽ. അംഗങ്ങൾ സംസാരിക്കുന്നതിന് മുമ്പ് ചെയറിന്റെ അനുമതി തേടണമെന്ന് ദിനേശ് പ്രതാപ് സിംഗിനോട് പറഞ്ഞതിനെത്തുടർന്ന് ആണ് വാഗ്വാദം. കളക്ടറേറ്റിലെ ബചത് ഭവനിൽ നടന്ന ജില്ലാ വികസന ഏകോപന, നിരീക്ഷണ സമിതി യോഗത്തിനിടെയാണ് സംഭവം. പ്രസംഗിക്കുന്നതിന് മുമ്പ് അനുവാദം തേടണമെന്ന് രാഹുൽ ഗാന്ധി ദിനേശ് പ്രതാപ് സിംഗിനോട് നിർദ്ദേശിച്ചതോടെയാണ് തർക്കം ആരംഭിച്ചത്.

സെപ്റ്റംബർ 10 മുതൽ 11 വരെ രാഹുൽ ഗാന്ധി മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നതിനിടെയാണ് യോ​ഗത്തിൽ‌ പങ്കെടുക്കാൻ എത്തിയത്. ഇതിനിടെയാണ് മന്ത്രിയുമായി വാക്പോരുണ്ടായത്. “ഈ യോഗത്തിന് നേതൃത്വം നൽകുന്നത് ഞാനാണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആദ്യം ചോദിക്കൂ, അതിനുശേഷം ഞാൻ നിങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകാം” എന്ന് യോ​ഗത്തിനിടെ മന്ത്രിയോട് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ ലോക്സഭ സ്പീക്കർ പറയുന്നത് അം​ഗീകരിക്കാത്ത രാഹുൽ ​ഗാന്ധി പറയുന്നത് എന്തിനാണ് താൻ സ്വീകരിക്കേണ്ടതെന്ന് ദിനേശ് പ്രതാപ് സിം​ഗ് ചോദിച്ചു. തുടർന്നായിരുന്നു തർക്കം ഉണ്ടായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...