ബെംഗളൂരുവില്‍ സ്കൂൾ ബസിൽ യുവതി ബലാത്സം​ഗത്തിനിരയായി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബെം​ഗളൂരുവിൽ യുവതി ബലാത്സം​ഗത്തിനിരയായി. സ്കൂൾ ബസിനുള്ളിൽവെച്ചാണ് ഡ്രൈവർ യുവതിയെ ബലാത്സം​ഗത്തിനിരയാക്കിയത്. ചൊവ്വാഴ്ച വൈകുന്നേരം നിയന്ദനല്ലി ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവം. ബസ് നിർത്തി യുവതി ബസിനുള്ളിൽ പ്രവേശിച്ചു. എന്നാൽ ബസ് നീങ്ങാൻ തുടങ്ങിയപ്പോഴാണ് ബസിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് മനസ്സിലായത്. കൈലാസഗിരിയിലെ മലൈ മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള നാഗരഭാവി സർവീസ് റോഡിലേക്ക് ഡ്രൈവർ ബസോടിച്ചു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തി ബലാത്സംഗത്തിനിരയാക്കി.

യുവതി സംഭവം മകനെ അറിയിച്ചു. ബസിന്റെ ചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. മകൻ എത്തി ഡ്രൈവറുമായി മൽപ്പിടുത്തമുണ്ടായി. ഇതുകണ്ട ഒരാൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി ബസ് ഡ്രൈവർ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. ഐപിസി 307, 376, 504, 506, 325, 354 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശിവകുമാറിനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളുരുവിൽ മലയാളി പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിരുന്നു. ഇല്ക്ട്രോണിക് സിറ്റിയില്‍ വെച്ചാണ് ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായിരുന്ന 2 പ്രതികളിൽ ഒരാളുടെ സുഹൃത്തായ യുവതിയാണ് പോലീസ് പിടിയിലായത്. ഈ യുവതിയുടെ വീട്ടിൽ വച്ചാണ് ബലാത്സംഗം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയത്. ഇതോടെയാണ് യുവതിയെ കൂടി പോലീസ് കസ്റ്റഡ‍ിയിലെടുത്തത്.

ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്നാണ് മലയാളി പെൺകുട്ടിയെ പീഡിപ്പിച്ചത്. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാൻ ബൈക്ക് ടാക്സി ബുക്ക് ചെയ്ത പെൺകുട്ടിയെ ഇവര്‍  തട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം ഭീഷണിപ്പെടുത്തി പെൺകുട്ടിയെ വഴിയരികിൽ ഇറക്കി വിടുകയായിരുന്നു. എന്നാൽ ഇവരുടെ ഭീഷണി പെൺകുട്ടി വകവെച്ചില്ല. ആ പെണ്‍കുട്ടി ഇലക്ട്രോണിക്ക് സിറ്റി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

ബൈക്ക് ടാക്സി ബുക്ക് ചെയത വിവരങ്ങൾ പരിശോധിച്ച പോലീസ് നീലാദ്രി നഗർ സ്വദേശികളായ അറാഫത്ത് ഷഹാബുദ്ദീൻ എന്നിവരാണ് പ്രതികളെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് രണ്ട് പ്രതികളെയും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിലാണ് അറാഫത്തിന്‍റെ പെൺസുഹൃത്തിന്‍റെ വീട്ടിൽ വച്ചാണ് പീഡനം നടന്നത് എന്ന് വ്യക്തമായത്. ഇതോടെയാണ് ഈ യുവതിയേയും പൊലീസ്  പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...