പുല്ലു വെട്ടുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ചു : അന്ത്യാളൻകാവ് ആറൊന്നിൽ ജോസഫ് മാത്യൂ (രാജു-60) ആണ് മരിച്ചത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പുല്ലു വെട്ടുന്നതിനിടെ കടന്നലിന്റെ കുത്തേറ്റ് തൊഴിലാളി മരിച്ചു. പത്തനംതിട്ട അന്ത്യാളൻകാവ് ആറൊന്നിൽ ജോസഫ് മാത്യൂ(രാജു-60)ആണ് മരിച്ചത്. സംസ്ക്കാരം വ്യാഴാഴ്ച (ഒക്ടോബർ 6ന് ) 11ന് കാട്ടൂർ സെന്റ് ആൽബർട്ട്സ് പള്ളി സെമിത്തേരിയിൽ. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട്, മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ കല്ല് തെറിച്ച് വീണ് കടന്നല്‍ ഇളകുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുത്തേറ്റ രാജുവിനെ ആദ്യം പത്തനംതിട്ട ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. വടശ്ശേരിക്കര പേഴുംപാറ കാലാക്കൽ കുടുംബാംഗം അന്നമ്മ ജോസഫ് ആണ് ഭാര്യ. മക്കൾ – അജിൻ (കടമ്മനിട്ട ഗവ.ഹൈസ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥി), ഏഞ്ചൽ (എസ്.എച്ച്.എച്ച്. എസ്.എസ്. മൈലപ്ര ഏഴാം ക്ലാസ് വിദ്യാർത്ഥിനി). ഫോൺ: 07874256979 (തോമസ് മാത്യു)

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...