വിവാഹം കഴിഞ്ഞിട്ട് ഒന്നര വർഷം ; മക്കൾ സ്കൂളിൽ പോയ സമയത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: തലോർ വടക്കുമുറിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തലോർ പൊറത്തൂർ വീട്ടിൽ ജോജു(50)വാണ് ഭാര്യ ലിഞ്ചു(36)വിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം. വീടിനകത്തു വെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളിൽ പോയി തൂങ്ങി മരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ലിഞ്ചുവിൻ്റെ കരച്ചിൽ കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. പിന്നീട് നാട്ടുകാർ പുതുക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.

കഴുത്തിലും ശരീരത്തിൻ്റെ പല ഭാഗത്തും വെട്ടുകത്തി കൊണ്ട് വെട്ടേറ്റ നിലയിലായിരുന്നു ലിഞ്ചു. സംഭവ ശേഷം ജോജു വീടിന് മുകളിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ജോജുവിൻ്റെ രണ്ടാം വിവാഹവും ലിഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തിൽ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവർ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കൾ സ്കൂളിൽ പോയ സമയത്താണ് കൊലപാതകം നടന്നത്. കുറച്ചു നാളുകളായി ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ജോജുവിനെ മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചതായും നാട്ടുകാർ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിൻ്റെ നേതൃത്വത്തിൽ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...