കൊച്ചി: ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകര വിവാന്ത ഹോട്ടലിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടക്കാട്ടുകര കുഴിനികത്തിൽ കെ.യു ആദിത്യൻ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് ആദിത്യൻ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. ആലുവ പോലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യൻ്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ഇന്ന് രാത്രി 7.30ന് നടക്കും. സി.പി.ഐ.എം ആലുവ തോട്ടക്കാട്ടുകര ബ്രാഞ്ച് അംഗംങ്ങളായ ഉണ്ണി, ശുഭ എന്നിവരുടെ മകനാണ്. സഹോദരൻ: അനന്ത കൃഷ്ണൻ.
—
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
RECENT NEWS
Advertisment



























