മദ്യലഹരിയില്‍ സുഹൃത്തിന്റെ ഭാര്യയെ യുവാവ് വെട്ടിപ്പരിക്കേല്‍പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് വീട്ടമ്മയെ വെട്ടി പരിക്കേല്‍പ്പിച്ചു. നെടുങ്കണ്ടം പച്ചടി മാറാത്തുകുളം ജോര്‍ജിന്റെ ഭാര്യ ബീന(38)യ്ക്കാണ് പരിക്കേറ്റത്. തടയാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ജോര്‍ജി(43)നും പരിക്കേറ്റു. സംഭവത്തില്‍ പാറയില്‍ ശരത്തിനെതിരേ നെടുങ്കണ്ടം പോലീസ് കേസെടുത്തു.വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം. ജോര്‍ജ് മദ്യപിച്ച് വീട്ടിലെത്തിയതില്‍ ക്ഷുഭിതയായ ബീന ഭര്‍ത്താവിനെ കൂട്ടി മദ്യപിക്കുന്നതിനെച്ചൊല്ലി ശരത്തിനെ ഫോണില്‍ വിളിച്ച് ശകാരിക്കുകയും ശേഷം ശരത്തിന്റെ വീട്ടിലെത്തുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു.

തുടര്‍ന്ന് ശരത് കൈയിലിരുന്ന കത്തി എടുത്ത് വീശുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബീനയുടെ ഇടത് കൈത്തണ്ട മുറിഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ബീനയെയും ഭര്‍ത്താവിനെയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം ബീനയെ ശസ്ത്രക്രിയയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് വിനോദസഞ്ചാര കേന്ദ്രത്തിലെ റോപ്പ്‌വേയിൽ അപകടം

0
കാസർകോട്: കാസർഗോഡ് ഉള്ള വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ റോപ്പ്‌വേയിൽ...

കയ്പ്പമംഗലത്ത് 8 വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ തൃശൂർ ജില്ലാ കളക്ടർ ദേശീയപാതകളിൽ അടിയന്തര...

0
തൃശൂർ: കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...

‘റം’ അല്ല , ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ ; ഓൾഡ് മങ്കിന് തിരിച്ചടി

0
മുംബൈ: ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന്...