കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി യുവാവ്

For full experience, Download our mobile application:
Get it on Google Play

ബെന്നഗരം : കാമുകിയെ പീഡിപ്പിച്ച മന്ത്രവാദിയെ അടിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയത് ലിംഗം മുറിച്ചു മാറ്റിയ ശേഷം കേസില്‍ രണ്ടു യുവാക്കള്‍ കോടതിയില്‍ കീഴടങ്ങി. ലിംഗം മുറിച്ചു മാറ്റിയ ശേഷം കല്ലുകൊണ്ട് അടിച്ചാണ് കൊലപാതകം നടത്തിയത്. ഹൊസൂര്‍ കലവറപ്പള്ളി സ്വദേശി ശശികുമാറാണ് മരിച്ചത്. കേസില്‍ ധര്‍മപുരി സ്വദേശികളായ ദിനേശ്, ഗുണാലന്‍ എന്നിവര്‍ ബെന്നഗരം കോടതിയില്‍ കീഴടങ്ങി.

പ്രതിയായ ദിനേശിന്റെ പിതാവിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശശികുമാര്‍. പെണ്‍സുഹൃത്തിനെ വിവാഹം കഴിയ്ക്കാന്‍ മന്ത്രവാദം നടത്തണമെന്നാവശ്യപ്പെട്ടാണ് ദിനേശ് ഇയാളെ സമീപിച്ചത്. 15 ദിവസം മുന്‍പ് പെണ്‍സുഹൃത്തുമായി ദിനേശ് ശശികുമാറിന്റെ അടുത്തെത്തി. പൂജ നടത്തുമ്പോള്‍ ദിനേശിനെ ഇയാള്‍ മുറിയില്‍ നിന്നും പുറത്താക്കി. കുറച്ച് സമയങ്ങള്‍ക്കു ശേഷമാണ് പെണ്‍കുട്ടി പുറത്തേയ്ക്ക് കരഞ്ഞുകൊണ്ട് ഇറങ്ങി വന്നത്. ശശികുമാര്‍ പീഡിപ്പിച്ചുവെന്ന് ദിനേശിനോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് ദിനേശും സുഹൃത്തുക്കളും ചേര്‍ന്ന് മന്ത്രവാദിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

ഏപ്രില്‍ നാലിന് മറ്റൊരു സുഹൃത്തിന് മന്ത്രവാദം നടത്തണമെന്ന് വിശ്വസിപ്പിച്ച് ശശികുമാറിനെ ദിനേശ് ബെന്നഗരം വനമേഖലയില്‍ എത്തിച്ചു. അവിടെ വെച്ച് മദ്യപിച്ച ശേഷം വിവസ്ത്രനാക്കി, ലിംഗം മുറിച്ച് കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ഭര്‍ത്താവിനെ കാണാത്തതിനെ തുടര്‍ന്ന് ശശികുമാറിന്റെ ഭാര്യ സുജാത ഹൊസൂര്‍ പോലീസില്‍ പരാതി നല്‍കി.

ദിനേശ് വിളിച്ചിട്ടാണ് ഇയാള്‍ പോയതെന്നും സുജാത പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വനമേഖലയില്‍ നിന്നും മൃതദേഹം കണ്ടെത്തി. ദിനേശനു വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്നു രാവിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. കേസില്‍ ദിനേശിന്റെ മറ്റൊരു സുഹൃത്ത് കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...