സൗജന്യ ഭക്ഷണം നൽകില്ല ; ചെലവ് കുറയ്ക്കാൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് ഗൂഗിൾ

For full experience, Download our mobile application:
Get it on Google Play

ടെക് ഭീമനായ ഗൂഗിൾ കൂടുതൽ ചെലവ് ചുരുക്കൽ നടപടികളിലേക്ക്. ഈ വർഷം ജനുവരിയിൽ ഏകദേശം 12,000 ജീവനക്കാരുടെ കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് ശേഷമാണു വീണ്ടും ചെലവ് ചുരുക്കാൻ ഗൂഗിൾ ശ്രമിക്കുന്നത്. എല്ലാ ജീവനക്കാർക്കും ആപ്പിളിന്റെ മാക് ബുക്ക് ഇനി നൽകില്ലെന്ന് ഗൂഗിൾ വ്യക്തമാക്കിയതിന് പിന്നാലെ ജീവനക്കാർക്കുള്ള സൗജന്യ ലഘുഭക്ഷണങ്ങളും വർക്ക്ഔട്ട് ക്ലാസുകളും ഗൂഗിൾ വെട്ടികുറയ്ക്കും. ഇത് സംബന്ധിച്ച മെയിൽ ഗൂഗിളിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ റൂത്ത് പോരാറ്റ് ജീവനക്കാർക്ക് അയച്ചു. ഓഫീസ് ലൊക്കേഷൻ ആവശ്യകതകളും ഓരോ ഓഫീസ് സ്‌പെയ്‌സിലെ ട്രെൻഡുകളും അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ വ്യത്യാസപ്പെടുമെന്ന് മൈലിൽ വ്യക്തമാക്കിയിട്ടുണ്ട്.

ധാന്യങ്ങളടങ്ങിയ ഭക്ഷണങ്ങൾ, കോഫി, ശീതള പാനീയങ്ങൾ എന്നിവ പോലുള്ള ലഘുഭക്ഷണങ്ങൾ സൗജന്യമായി നൽകുന്ന കമ്പനിയുടെ മൈക്രോ കിച്ചൺ ഇടക്കാലത്തേക്ക് അടച്ചിടും. ഫിറ്റ്നസ് ക്ലാസ് നല്കാറുണ്ടായിരുന്ന ഗൂഗിൾ അതും അവസാനിപ്പിക്കുകയാണ്. മെമ്മോ അനുസരിച്ച് ലാപ്‌ടോപ്പുകൾ പോലുള്ള വ്യക്തിഗത ഉപകരണങ്ങൾക്കുള്ള ചെലവ് കമ്പനി നിർത്തലാക്കും. കൂടുതൽ മുൻഗണനയുള്ള ജോലികൾക്കായി ഫണ്ട് വിനിയോഗിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്.

മുൻഗണനയുള്ള ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കമ്പനി അതിന്റെ നിയമന വേഗത കുറയ്ക്കുമെന്നും ഗൂഗിൾ സി എഫ് ഒ വ്യക്തമാക്കി. തങ്ങളുടെ ചില ഓഫീസുകളുടെ വലുപ്പം കുറയ്ക്കാനുള്ള പദ്ധതിയും ഗൂഗിൾ ആസൂത്രണം ചെയ്യുന്നു. ഇങ്ങനെ വരുമ്പോൾ ജീവനക്കാർ ഡെസ്ക് സ്പേസ് പങ്കിടേണ്ടിവരുമെന്ന് ഗൂഗിൾ അടുത്തിടെ ജീവനക്കാരോട് പറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാർക്ക് മാത്രമായിരിക്കും ഗൂഗിൾ ഇനി ആപ്പിളിന്റെ മാക് ബുക്ക് നൽകുക. ബാക്കി ജീവനക്കാർക്ക് ക്രോം ബുക്ക് നൽകാനാണ് ഗൂഗിളിന്റെ പദ്ധതി.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് നല്‍കണമെന്ന് ആവശ്യം

0
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളില്‍ ഒരു പ്രസിഡന്റ് സ്ഥാനം പട്ടികജാതി...

ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം...

0
മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ്...

സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ

0
തൃശൂർ: സുകുമാര കുറിപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോയും ദാമോദര മേനോന്റേതെന്ന് ബന്ധുക്കൾ....

പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്ന് എൽഡിഎഫ് കൺവീനർ...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച തർക്കങ്ങളിൽ നേതാക്കൾ പ്രസ്താവനകളിൽ മിതത്വം...