ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‍സ് മാസിക

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്‍സ് മാസിക. ആഗോള തലത്തില്‍ 2640 പേരെ ഉള്‍പ്പെടുത്തിയിരിക്കുന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 269 പേരാണുള്ളത്. ഒന്‍പത് മലയാളികളും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 211 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ബെര്‍ണാഡ് അര്‍നോള്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. ലൂയി വിറ്റന്‍, സെഫോറ തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമയാണ് അദ്ദേഹം. 180 ബില്യന്‍ ആസ്‍തിയുള്ള ഇലോണ്‍ മസ്‍ക് രണ്ടാം സ്ഥാനത്തും 114 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള 169 പേരില്‍ റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഒന്നാമത്. 83.4 ബില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ സമ്പത്ത്. ആഗോള തലത്തില്‍ ഒന്‍പതാം സ്ഥാനമാണ് ധനികരുടെ പട്ടികയില്‍ അംബാനിക്ക്. 47.2 ബില്യന്‍ ഡോളര്‍ ആസ്‍തിയുള്ള ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. ആഗോള തലത്തില്‍ അദ്ദേഹത്തിനുള്ളത് 24-ാം സ്ഥാനവും. എച്ച്സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാറാണ് ഇന്ത്യയിലെ സമ്പന്നരില്‍ മൂന്നാമന്‍. ആഗോള പട്ടികയില്‍ 55-ാമതുള്ള അദ്ദേഹത്തിന്റെ സമ്പത്ത് 25.6 ബില്യന്‍ ഡോളറാണ്.

അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ ഒന്‍പത് മലയാളികളില്‍ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലിയാണ്. 5.3 ബില്യന്‍ ഡോലറിന്റെ ആസ്‍തിയുള്ള അദ്ദേഹം ലോക റാങ്കിങ്ങില്‍ 497-ാം സ്ഥാനത്താണുള്ളത്. 3.2 ബില്യന്‍ ഡോളര്‍ വീതം സമ്പത്തുള്ള ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ആര്‍.പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ജെംസ് എജ്യുക്കേഷന്‍ സ്ഥാപനങ്ങളുടെ മേധാവി സണ്ണി വര്‍ക്കി (മൂന്ന് ബില്യന്‍ ഡോളര്‍), ജോയ് ആലുക്കാസ് (2.8 ബില്യന്‍ ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകന്‍ ഡോ. ഷംഷീര്‍ വയലില്‍, ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍, ഇന്‍ഫോസിസി സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്

0
കോഴിക്കോട്: സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ യൂത്ത് ലീഗ് രം​ഗത്ത്....

എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിൽ എയിംസ് വിഷയത്തിൽ മലക്കംമറിഞ്ഞ് നടനും ബിജെപി എംപിയുമായ സുരേഷ്...

ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം

0
കണ്ണൂർ: പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ...