ജിമ്മിൽ വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെ യുവാവ് കുഴഞ്ഞു വീണുമരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജിമ്മിൽ വ്യായാമത്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്ന സംഭവങ്ങൾ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോയിൽ വ്യായാമം ചെയ്യുന്നതിനിടെ ഒരു യുവാവ് കുഴഞ്ഞുവീണ് മരിക്കുന്ന ദൃശ്യങ്ങൾ അമിതമായ ശാരീരിക സമ്മർദ്ദം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുകയാണ്. സ്ഥലമേതെന്നോ എന്നാണ് നടന്നതെന്നോ യുവാവ് ആരാണെന്നോ വ്യക്തമല്ല. വൈറൽ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പ്രകാരം യുവാവിന് പെട്ടെന്ന് ബോധക്ഷയമുണ്ടായെന്നും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും പറയപ്പെടുന്നു.

കൃത്യമായ മെഡിക്കൽ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പെട്ടെന്നുള്ള ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വ്യായാമം ചെയ്യുന്നത് മൊബൈലിൽ പകര്‍ത്തുന്നതിനിടെയാണ് യുവാവ് പെട്ടെന്ന് പിറകിലേക്ക് മറിഞ്ഞുവീഴുന്നത്. ഇതുകണ്ട പരിഭ്രാന്തരായ മറ്റുള്ളവര്‍ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...